യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസിന്റെ റിപ്പോര്‍ട്ടില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെപ്പറ്റിയുള്ള പരാമര്‍ശങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളാല്‍ കഴിഞ്ഞയാഴ്ചത്തെ പത്രങ്ങള്‍ മുഖരിതമായിരുന്നു. ചുവപ്പുനാട അഴിച്ചുകളഞ്ഞും അഴിമതിയെ നിയന്ത്രിച്ചും മുഖ്യമന്ത്രി നരേന്ദ്രമോഡി സാമ്പത്തികപ്രക്രിയകളെ സുഗമമാക്കി ഗുജറാത്ത് സംസ്ഥാനത്തെ ദേശീയ സാമ്പത്തിക വളര്‍ച്ചയുടെ പതാകാവാഹകനാക്കിയെന്നും, ഗുജറാത്തിലാണ് ഇന്ത്യയുടെ കാര്യക്ഷമമായ ഭരണത്തിന്റെയും അഭിനന്ദനീയമായ വികസനത്തിന്റെയും ഏറ്റവും ഉദാത്തമായ മാതൃക കാണുന്നതെന്നും 94 പേജുള്ള സിആര്‍എസ് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.
ഫസ്റ്റ് പോസ്റ്റ് ഡോട്ട് കോം എന്ന ഒരു ഓണ്‍ലൈന്‍ ദിനപത്രത്തില്‍ അതിന്റെ ന്യൂയോര്‍ക്ക് ലേഖകന്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തു:
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഈയിടെ നടന്ന ഒരു കോണ്‍ഫറന്‍സില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഒരു ഉന്നതന് ഭൂതാവേശമുണ്ടായപോലെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ അത്യന്തം പ്രകീര്‍ത്തിച്ച് പ്രഭാഷണം നടത്തുകയുണ്ടായി.
ഇത് അത്യന്തം ആശ്ചര്യകരമായി കേള്‍വിക്കാര്‍ക്ക് അനുഭവപ്പെട്ടു. കാരണം ഇതേ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് തന്നെയാണ്, മുസ്ലീങ്ങള്‍ക്കെതിരെ 2002 ല്‍ നടന്ന ഗുജറാത്ത് അക്രമത്തില്‍, മോഡി അതിനെ തടയുന്നതില്‍നിന്നും പോലീസിനെ വിലക്കിക്കൊണ്ട് പ്രസ്തുത അക്രമത്തെ പ്രോത്സാഹിപ്പിച്ചുവെന്ന നിഗമനം നടത്തിയതും അദ്ദേഹത്തിന് വിസ നിഷേധിച്ചതും. ഇത് മോഡിയെ ക്ഷുഭിതനാക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍, മോഡി പ്രധാനമന്ത്രിയായി ബിജെപി വീണ്ടും ഇന്ത്യയുടെ അധികാരമേറ്റെടുക്കുമെന്ന് അമേരിക്കന്‍ നിയമനിര്‍മാണസഭാ സാമാജികന്മാരും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും തരപ്പെടുത്തപ്പെട്ടിരിക്കുന്നു. യുഎസ് അപഗ്രഥന വിദഗ്ധന്മാര് പറയുംപ്രകാരം “അഴിമതി കുംഭകോണങ്ങളാല്‍ ഇന്ത്യയിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സംഭവിച്ചിരിക്കുന്ന കുത്തനെയുള്ള അപചയം കാരണമാണ് ബിജെപിക്ക് വീണ്ടും അധികാരത്തിലേക്കുള്ള വഴി തുറക്കപ്പെട്ടിരിക്കുന്നത്”.
മോഡി പ്രധാനമന്ത്രിയാകുമെങ്കില്‍ വിസ നിഷേധിക്കലും യാത്രാ നിരോധനവും താനെ വിസ്മൃതിയിലാകും.”ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയുടെ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കുന്നതില്‍നിന്നും ഞങ്ങള്‍ക്ക് ഒരു രാഷ്ട്രത്തലവനെ വിലക്കാനാകില്ല. മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ അദ്ദേഹത്തിനായി ഞങ്ങള്‍ക്ക് ചുവപ്പു പരവതാനി വിരിച്ചേ പറ്റൂ”. വാഷിംഗ്ടണിലെ ഒരു ഉദ്യോഗസ്ഥന് ഫസ്റ്റ് പോസ്റ്റിനോട് പറഞ്ഞു.
മോഡിയുടെ യുഎസ് വിസാ പ്രശ്നത്തെ ചൊല്ലിയുള്ള ശത്രുത നിലനില്‍ക്കുന്നുവെങ്കിലും, ബിസിനസ്-സൗഹൃദ ഗുജറാത്തുമായി അമേരിക്കന്‍ കമ്പനികള്‍ കടുത്ത പ്രണയത്തിലാണ്. ഗുജറാത്തിലെ സര്‍ക്കാര്‍ സംവിധാനം ഭൂമിയിടപാടുകളും പരിസ്ഥിതി സംരക്ഷണ പെര്‍മിറ്റുകളും അതിശീഘ്രമായി അനുവദിച്ചുതരുന്ന ഒരു സ്വത്വമാണെന്ന് അമേരിക്കന്‍ നിക്ഷേപകര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഒട്ടും പ്രതീക്ഷിക്കാതെ, കോണ്‍ഗ്രഷണല്‍ റിപ്പോര്‍ട്ടില്‍ തന്നെക്കുറിച്ച് വന്ന നല്ല വാക്കുകള്‍ മോഡിയെ സന്തോഷഭരിതനാക്കി. ട്വിറ്ററില്‍ അദ്ദേഹത്തിന്റെ കിളിമൊഴി ഇങ്ങനെ “നൂറുകോടി ഗുജറാത്തികള്‍ക്ക് മറ്റൊരംഗീകാരം. യുഎസ് റിപ്പോര്‍ട്ട് ഗുജറാത്തിന്റെ സമര്‍ത്ഥമായ ഭരണസംവിധാനത്തെ വാഴ്ത്തുന്നു. ഗര്‍വി ഗുജറാത്ത് വിജയിപ്പുതാക”.
രണ്ടാഴ്ചക്ക് മുന്നെ, ഗുജറാത്തിലെത്തിയ യുഎസ് പ്രതിനിധി സംഘത്തിന്റെ തലവന്‍ കോണ്‍സല്‍ ജനറല്‍ പീറ്റര്‍ ഹാസ് പ്രഖ്യാപിച്ചത് സംസ്ഥാനത്തിലെ സിമന്റ്, പെട്രോള്‍, കൃഷി, എഞ്ചിനീയറിംഗ് മേഖലകളില്‍ മുതല്‍മുടക്കുന്നത് അമേരിക്കന്‍ കമ്പനികള്‍ തുടരുമെന്നാണ്. വരും നാളുകളില്‍ 20 ബില്യണ്‍ ഡോളറിന്റെ വിദേശനിക്ഷേപമാണ് മോഡി സര്‍ക്കാര്‍ വരവേല്‍ക്കാന്‍ പോകുന്നത്.
വാല്‍ക്കഷണം: രണ്ടുവര്‍ഷം മുമ്പ്, 2009 ജൂലൈയില്‍, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് എന്നെ കണ്ടപ്പോള്‍ ഞാന്‍ ഈ ചോദ്യം അവരോട് ചോദിച്ചു: “നരേന്ദ്രമോഡി യുഎസ് വിസക്ക് അപേക്ഷ നല്കിയിട്ടേയില്ലാത്ത സ്ഥിതിക്ക്, എങ്ങനെയാണ് ഭവതിയുടെ സര്‍ക്കാര്‍ മോഡിക്ക് വിസ നിഷേധിച്ചിരിക്കുന്നുവെന്ന് പ്രഖ്യാപനം നടത്തിയത്?”
ശ്രീമതി ക്ലിന്റണ് എന്റെ ചോദ്യം കേട്ട് ആശ്ചര്യപ്പെട്ട് അവരോടൊപ്പമുണ്ടായിരുന്ന അരഡസന്‍ ഉദ്യോഗസ്ഥ പ്രമുഖരോട് ആരാഞ്ഞു: “ഇത് നേരാണോ?”
അവരില്‍ ഒരാള്‍ പറഞ്ഞു “അത് സത്യമാണ്. നരേന്ദ്രമോഡി അമേരിക്ക സന്ദര്‍ശിക്കുവാന്‍ പോകുന്നുവെന്ന വാര്‍ത്തയെക്കുറിച്ച് ഒരു സെനറ്റര്‍ സര്‍ക്കാരിനോട് എഴുതി ചോദിച്ചിരുന്നു. അങ്ങനെയെങ്കില്‍ മോഡിക്ക് വിസ നിഷേധിക്കുമെന്ന് ഔദ്യോഗികമായി മറുപടിയും നല്കി. ഈ വിവരമാണ് പ്രചാരത്തില്‍ വന്നത്”.
വിസക്ക് അപേക്ഷിച്ചിട്ടില്ലെന്നിരിക്കെ ഇത്തരം ഒരു മറുപടി നല്‍കുകയും അതിന് പബ്ലിസിറ്റി കൊടുക്കുകയും ചെയ്തത് നീതിരഹിതവും അനുചിതവുമാണെന്ന് ഞാന്‍ സ്റ്റേറ്റ് സെക്രട്ടറിയോട് പറഞ്ഞു.
ലാല്‍കൃഷ്ണ അദ്വാനി
പ്രതികരിക്കാൻ ഇവിടെ എഴുതുക: