കൊല്ലം: ‘ജന്മഭൂമി’ പറവൂര്‍ ലേഖകന്‍ കോട്ടുവന്‍കോണം ‘ഹരിപ്രിയ’യില്‍ കെ.ശ്രീധരന് ആശാന് (74) അന്തരിച്ചു. കൃഷി വകുപ്പില്‍ സൂപ്രണ്ടായിരുന്ന അദ്ദേഹം സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ച ശേഷമാണ് പത്രപ്രവര്‍ത്തനരംഗത്ത് എത്തിയത്. ഹൈന്ദവ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.
വിദ്യാനികേതന്‍ ജില്ലാ കമ്മറ്റി അംഗവും വിശ്വഹിന്ദു പരിഷത്ത് സജീവാംഗവുമായിരുന്നു. കഴിഞ്ഞ പതിനെട്ട് വര്‍ഷങ്ങളായി ‘ജന്മഭൂമി’യുടെ പറവൂര്‍, ചാത്തന്നൂര്‍ പ്രദേശങ്ങളിലെ പ്രാദേശിക ലേഖകനാണ്. വെള്ളിയാഴ്ച വൈകിട്ടും അദ്ദേഹം ജന്മഭൂമി കൊല്ലം ബ്യൂറോയിലേക്ക് വാര്‍ത്തകള്‍ അയച്ചിരുന്നു. ഇന്നലെ രാത്രി എട്ടു മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
രാജേശ്വരിയമ്മയാണ് ഭാര്യ. മക്കള്‍ : വിനീത, ശ്രീരാജ്. മരുമകന് വിപിന്‍. സംസ്കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: