മുബൈ: തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രശസ്ത ഗസല്‍ ഗായകന് ജഗജിത്സിംഗിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാരുടെ സംഘം വ്യക്തമാക്കി. അദ്ദേഹത്തെ ഉടന്‍തന്നെ സബര്‍ബനിലുള്ള ലീലാവതി ആശുപത്രിയിലേക്ക് മാറ്റണമെന്നും ശസ്ത്രക്രിയ നടത്തണമെന്നും ആശുപത്രി വൃത്തങ്ങള്‍ വെളിപ്പെടുത്തി. 70 വയസുള്ള സിംഗ് പൂര്‍ണ നിരീക്ഷണത്തിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഭാര്യ ചിത്രാസിംഗ് അദ്ദേഹത്തോടൊപ്പം ആശുപത്രിയിലുണ്ട്. പാക്കിസ്ഥാന് ഗസല്‍ മാന്ത്രികന് ഗുലാം അലിയോടൊപ്പം ഹിന്ദി, ഉറുദു, പഞ്ചാബി തുടങ്ങിയ ഗസല്‍ കച്ചേരികള്‍ കഴിഞ്ഞ ദിവസം നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു. എന്നാല്‍ പെട്ടെന്നുണ്ടായ അസുഖത്തെത്തുര്ന്ന് സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ പ്രശസ്ത ഗായകന് ഹരിഹരനായിരിക്കും സംഗീതനിശ അവതരിപ്പിക്കുന്നതെന്ന് പരിപാടിയുടെ സംഘാടകര്‍ അറിയിച്ചു. ഗസല്‍ രാജാവായി അറിയപ്പെടുന്ന സിംഗ് രാജസ്ഥാന്‍കാരനാണ്. 1970-കളിലും 80-കളിലും സിംഗും ഗസല്‍ ഗായികയും ഭാര്യയുമായ ചിത്രാസിംഗും ചേര്‍ന്ന് അവതരിപ്പിച്ച ഗസല്‍കച്ചേരി ഇന്ത്യന്‍ സംഗീതചരിത്രത്തില്‍ റെക്കോഡിട്ടിരുന്നു. സര്‍ഫരോഷ്, തര്ഖീബ് തുടങ്ങിയ ജനപ്രിയ സിനിമകളിലും ജഗജിത്സിംഗ് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: