തിരുവനന്തപുരം: പാമോയില്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും വിജിലന്‍സ് കോടതി ജഡ്ജി പി.കെ. ഹനീഫ പിന്മാറി. കേസ് മറ്റൊരു കോടതിയിലേക്കു മാറ്റാന്‍ ഹൈക്കോടതിയോടെ അഭ്യര്‍ത്ഥിക്കുമെന്നും പി.കെ ഹഫീഫ വ്യക്തമാക്കി. വ്യക്തിപരമായ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.
മാധ്യമങ്ങളിലൂടെ തന്നെ ആക്രമിച്ചതു ദൗര്‍ഭാഗ്യകരമെന്ന് പറഞ്ഞ പി.കെ ഹനീഫ് വിധി ന്യായവും നിയമവും നോക്കിയാണ് അന്വേഷണം ഉണ്ടായതെന്നും അദ്ദേഹം അറിയിച്ചു. പാമോയില്‍ കേസില്‍ തുടരന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഓഗസ്റ്റ് എട്ടിനാണു ജഡ്ജി ഹനീഫ ഉത്തരവിട്ടത്.
ജഡ്ജിക്കെതിരേ ഭരണഘടനാപരമായ നടപടി വേണമെന്നാവശ്യപ്പെട്ടു ചീഫ് വിപ്പ് പി.സി. ജോര്‍ജ് രാഷ്ട്രപതിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഗവര്‍ണര്‍ക്കും പരാതി നല്കി. ഈ സാഹചര്യത്തിലാണ് നവംബര്‍ 10 ലേക്കു മാറ്റിവച്ച കേസ് അടിയന്തരമായി ഇന്നു പരിഗണിച്ചത്.
ഇന്നലെ വൈകുന്നേരമാണു കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: