കാസര്‍കോട്: കാ സര്‍കോട് നഗരത്തിലെ മാലിന്യം തള്ളാന്‍ പുതിയ സ്ഥലം കണ്ടെത്താനുള്ള തീരുമാനം കേളുഗുഡ്ഡെ ആക്ഷന്‍കമ്മിറ്റി നടത്തി വരുന്ന സമരത്തിണ്റ്റെ വിജയമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. മെയ് 15 മുതല്‍ നഗര മാലിന്യങ്ങള്‍ കേളു ഗുഡ്ഡെയില്‍ നിക്ഷേപിക്കുന്നത് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടയുകയായിരുന്നു. ഇന്നലെ ജില്ലാ കലക്ടര്‍ കെ.എന്‍.സതീശണ്റ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും ആക്ഷന്‍ കമ്മിറ്റിയുടെയും സംയുക്ത യോഗത്തിലാണ് മാലിന്യ നിക്ഷേപത്തിന് പുതിയ സ്ഥലം കണ്ടെത്താന്‍ തീരുമാനിച്ചത്. ഇതിനായി എ.ഡി.എം മുനിസിപ്പല്‍ സെക്രട്ടറി എന്നിവരെ യോഗം ചുമതലപ്പെടുത്തി. ഇവര്‍ രണ്ടു ദിവസത്തനകം ജില്ലാ കളക്ടര്‍ക്കു റിപ്പോര്‍ട്ടു നല്‍കണം. 26ന് വീണ്ടും യോഗം ചേരും. നഗരത്തില്‍ മാലിന്യ പ്രശ്നം രൂക്ഷമായതിണ്റ്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. പുതുതായി കണ്ടെത്തുന്ന സ്ഥലത്ത് ഖരമാലിന്യ സംസ്കരണ പ്ളാണ്റ്റ് സ്ഥാപിക്കാനും യോഗത്തില്‍ ധാരണയായി. യോഗത്തില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി, നഗരസഭാ ചെയര്മാന് ടി.ഇ.അബ്ദുള്ള, സ്റ്റാണ്റ്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഖാദര്‍ ബങ്കര, ഇ.അബ്ദു റഹിമാന്‍ കുഞ്ഞ്, സെക്രട്ടറി എം.പത്മകുമാര്‍, കൗണ്‍സിലര്‍മാരായ എ.അബദുല്റഹിമാന്, പി.രമേഷ്, ബി.ജെ.പി മുനിസിപ്പല്‍ കമ്മറ്റി പ്രസിഡണ്ട് ഭാസ്ക്കരന്‍, നാരായണന് പേരിയ, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ രാമയ്യ ഷെട്ടി, ശ്രീധരന്, പ്രമോദ്, ശാഹുല്‍ ഹമീദ്, ബഷീര്‍, സത്താര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: