ന്യൂദല്‍ഹി: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ നിര്‍ണ്ണയിക്കാന്‍ ആസൂത്രണ കമ്മിഷന് തയാറാക്കിയ മാനദണ്ഡം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പെട്രോളിയം വിലവര്‍ദ്ധനവില്‍ കേരളത്തിന്റെ ആശങ്ക പെട്രോളിയം മന്ത്രിയെ അറിയിച്ചെന്നും മുഖ്യമന്ത്രി ദല്‍ഹിയില്‍ അറിയിച്ചു.
നഗരങ്ങളില്‍ ഒരു ദിവസം 32 രൂപയും ഗ്രാമത്തില്‍ 26 രൂപയും ചെലവാക്കുന്നവര്‍ ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ വരുമെന്ന ആസൂത്രണ കമ്മിഷന് നിലപാട് ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രി തന്റെ പ്രതികരണം അറിയിച്ചത്. റീട്ടെയ്ല്‍ രംഗത്തെ വിദേശ നിക്ഷേപം, പെട്രോളിയം രംഗത്തെ വിലവര്‍ദ്ധനവ് എന്നീ വിഷയങ്ങളില്‍ കേന്ദ്ര നയത്തോട് എതിര്‍പ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വാശ്രയ കോളേജുകളുടെ പ്രവേശനം, ഫീസ് എന്നീ വിഷയങ്ങളില്‍ ശാശ്വത പരിഹാരം ഉണ്ടാക്കാനുള്ള ചര്‍ച്ചകള്‍ നിയമസഭാ സമ്മേളനം കഴിഞ്ഞ ഉടന്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിമാരുടെ ജില്ലാതല ജനസമ്പര്‍ക്ക പരിപാടി നവംബര്‍ അഞ്ചിന് തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: