മുംബൈ: ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്സ് 600 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 180 പോയിന്റ് ഇടിഞ്ഞ് അയ്യായിരത്തില്‍ താഴെ എത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ആഗോള ഓഹരി വിപണികളിലെല്ലാം മോശം പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. അമേരിക്കയില്‍ വലിയ തിരിച്ചടികളാണ് കഴിഞ്ഞ ദിവസം ഉണ്ടായിരുന്നത്.
ആഗോള സാമ്പത്തിക മാന്ദ്യം വീണ്ടും പടര്‍ന്നുപിടിക്കുന്നതായുള്ള അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും മുന്നറിയിപ്പാണ് വിപണിക്ക് തിരിച്ചടിയായത്. യൂറോപ്യന്‍ ഓഹരി വിപണികളിലും ഇന്ന് ഉച്ചയ്ക്ക് ശേഷം വലിയ തിരിച്ചടി ഉണ്ടായി. ഇതും ഇന്ത്യന്‍ വിപണിയെ തോഴോട്ട് പോകാന്‍ പ്രേരിപ്പിച്ചു.
രാവിലെ മുതല്ക്കു തന്നെ നഷ്ടത്തില്‍ നീങ്ങുകയായിരുന്ന സെന്‍സെക്സ് 704 പോയന്റ് ഇടിഞ്ഞ് 16,361.15ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയാകട്ടെ, 209.60 പോയിന്റിന്റെ നഷ്ടവുമായി 4,923.65 ല്‍ അവസാനിച്ചു. ഒറ്റ ദിവസം കൊണ്ട് നാല് ശതമാനത്തിലേറെ നഷ്ടം. മൂന്ന് വര്‍ഷത്തിനിടെ ഒറ്റ ദിവസം കൊണ്ട് ഇത്രയും കനത്ത നഷ്ടമുണ്ടാകുന്നത് ഇതാദ്യമായാണ്. 2008 സപ്തംബര്‍ 15ന് രേഖപ്പെടുത്തിയ 710 പോയന്റിന്റെ നഷ്ടമാണ് ഇതിന് മുന്‍പുള്ള ഏറ്റവും വലിയ നഷ്ടം.
സ്റ്റെര്‍ലൈറ്റ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റാ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍, ജിന്‍ഡാല്‍ സ്റ്റീല്‍, ടിസിഎസ്, ഹിന്‍ഡാല്‍കോ, എല്‍ ആന്‍ഡ് ടി, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, വിപ്രോ എന്നിവയ്ക്കും കനത്ത നഷ്ടമുണ്ടായി.
റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് ഏറ്റവുമധികം നഷ്ടം ദൃശ്യമായത്. ബിഎസ്ഇ റിയാല്‍റ്റി സൂചിക അഞ്ച് ശതമാനത്തിലേറെ ഇടിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: