Categories: Ernakulam

കോര്‍പ്പറേഷന്‍ ഓഫീസിലെ അഴിമതി വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ തടസം സൃഷ്ടിക്കുന്നു

Published by

കൊച്ചി: നഗരത്തിലെ വികസപ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്നത്‌ കോര്‍പ്പറേഷന്‍ ഓഫീസുമായി ബന്ധപ്പെട്ട്‌ നടക്കുന്ന അഴിമതിയാണെന്ന്‌ ആന്റി കറപ്ഷന്‍ പീപ്പിള്‍ മൂവ്മെന്റ്‌ കേരള. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ ആന്റി കറപ്ഷന്‍ പീപ്പിള്‍ മൂവ്മെന്റ്‌ കേരള പ്രവര്‍ത്തകര്‍ മേയര്‍ക്ക്‌ നിവേദനം നല്‍കി .അഴിമതിമുക്തകേരളം ലക്ഷ്യമിട്ടുകൊണ്ട്‌ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്‌ ആന്റി കറപ്ഷന്‍ പീപ്പിള്‍ മൂവ്മെന്റ്‌ കേരള. നഗരം വര്‍ഷങ്ങളായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളായ ഗാതാഗതക്കുരുക്ക്‌,വെള്ളക്കെട്ട്‌, മാലിന്യം എന്നിവയ്‌ക്ക്‌ ഇതുവരെ ശാശ്വത പരിഹാരമായിട്ടില്ല. കോര്‍പറേഷന്‍ പരിധിയില്‍ വരുന്ന മിക്ക റോഡുകളും ശോചനീയമായ അവസ്ഥയിലാണെന്നും സംഘടനിവേദത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കോര്‍പ്പറേഷന്‍ പരിധിയിലെ റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കി ഗതാഗതയോഗ്യമാക്കുക, അഞ്ച്‌ വര്‍ഷം നീണ്ടുനില്‍ക്കുന്ന അറ്റകുറ്റപ്പണികളുടെ ചുമതലകൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കരാര്‍ നല്‍കുക. തദ്ദേശവാസികളുടെ സഹകരണത്തോടെ വെള്ളക്കെട്ടിനു പരിഹാരം കാണുക, മാലിന്യം നിക്ഷേപിക്കുവാനുള്ള ബിന്നുകളും സ്പിറ്റി ബിന്നുകളും പൊതുനിരത്തുകള്‍ക്ക്‌ സമീപം സ്ഥാപിക്കുക. കൊതുക്‌ ്യ‍ൂനശീകരണം കാര്യക്ഷമമാക്കുക,കോര്‍പ്പറേഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമവും സംശുദ്ധവും ആക്കുന്നതിന്‌ കോര്‍പ്പറേഷന്‍ പ്രതിനിധികളും സാമൂഹ്യപ്രവര്‍ത്തകരും അടങ്ങുന്ന സൗഹൃദസമിതി രൂപീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ മേയര്‍ ടോണി ചമ്മണിക്ക്‌ നിവേദനം നല്‍കിയത്‌. കോര്‍പ്പറേഷന്റെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ അനുകൂല നടപടി ഉണ്ടാകാത്തപക്ഷം കോര്‍പ്പറേഷന്റെ അനാസ്ഥയ്‌ക്കെതിരെ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ആന്റി കറപ്ഷന്‍ പീപ്പിള്‍ മൂവ്മെന്റ്‌ കേരള ചെയര്‍മാന്‍ പി.സി.സിറിയക്‌, വൈസ്‌ ചെയര്‍മാന്‍മാരായ അഡ്വ.എം.ആര്‍.രാജേന്ദ്രന്‍ നായര്‍,അഡ്വ.ജോണ്‍ ജോസഫ്‌, വി.അച്യുതന്‍, പ്രൊഫ.വി.പി.ജി.മാരാര്‍, ഡോ.പി . കോമളവല്ലി, ജനറല്‍ കണ്‍വീനര്‍ പി.രാമചന്ദ്രന്‍, ട്രഷറര്‍ കെ.എച്ച്‌.ഷഫീഖ്‌, കണ്‍വീനര്‍മാരായ ടി.ആര്‍.രാജേഷ്‌, അഡ്വ.ഷൈജന്‍ ജോസഫ്‌, ക്യാപ്റ്റന്‍ പി.എസ്‌. ശിവന്‍കുട്ടി, സി .ജി. രാജഗോപാല്‍, കെ.ജി .വേണുഗോപാല്‍,ടി.ആര്‍.സദാനന്ദ ഭട്ട്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by