തിരുവനന്തപുരം: എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഇതേ തുടര്‍ന്ന് പോലീസ് വിദ്യാര്‍ത്ഥികള്‍ക്കു നേരെ കണ്ണീര് വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
പെട്രോള്‍ വില വര്‍ദ്ധവിനെതിരെ പ്രകടനം നടത്തിയ ഇടതുപക്ഷ യുവജന സംഘടനകള്‍ക്കു നേരെ നടന്ന പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ചായിരുന്നു സെക്രട്ടറിയേറ്റിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച് നടത്തിയത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി. ബിജുവാണു മാര്‍ച്ചിന് നേതൃത്വം നല്‍കിയത്.
ഉച്ചയ്ക്ക് 12 മണിയോടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനമായി സെക്രട്ടറിയേറ്റ് നടയിലെത്തുകയായിരുന്നു. ബാരിക്കേഡ് ഉയര്‍ത്തി പോലീസ് സെക്രട്ടറിയേറ്റിന് മുന്നില്‍ മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിട്ട് സെക്രട്ടറിയേറ്റിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായത്.
ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. എന്നിട്ടും പിരഞ്ഞു പോകാന്‍ കൂട്ടാക്കാത്ത പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കണ്ണീര് വാതകവും, ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു. ഇതിനിടെ യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് പോലീസിനു നേരെ കല്ലേറുണ്ടായി. കല്ലേറ് രൂക്ഷമായതോടെ പോലീസ് കോളേജിനുള്ളിലേക്ക് കണ്ണീര് വാതകം പ്രയോഗിച്ചു. ഏതാണ്ട് 45 മിനിട്ടോളം സംഘര്‍ഷം നീണ്ടു നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: