തൃപ്പൂണിത്തുറ: വിദ്യാര്‍ത്ഥികളില്‍ സത്യധര്മ്മാദികള് പകര്‍ന്നുകൊടുത്ത് മനസ്സിന്റെ സംസ്കരണം സാധ്യമാക്കുവാനും ഈശ്വരീയമായി ലഭിച്ചിട്ടുള്ള സിദ്ധികള്‍ പൂര്‍ണമായും നിറവേറ്റുവാന്‍ അദ്ധ്യാപകസമൂഹം ഉണരേണ്ടത് സമകാലീന സമൂഹത്തിന്റെ ആവശ്യമാണെന്ന് കാലടി സംസ്കൃത സര്‍വകലാശാലയിലെ അധ്യാപകന് ഡോ.എന്‍.വി.നടേശന് അഭിപ്രായപ്പെട്ടു. ശ്രീവെങ്കടേശ്വര ഹാളില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട അധ്യാപക സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബാലഗോകുലം തൃപ്പൂണിത്തുറ താലൂക്ക് സമിതി അദ്ധ്യക്ഷനായ പ്രൊഫ. കെ.എന്‍.ഗോപാലകൃഷ്ണകുറുപ്പ് അദ്ധ്യക്ഷതവഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം റിട്ട. സംസ്കൃതാദ്ധ്യാപിക സത്യവതി ടീച്ചര്‍ നിര്‍വഹിച്ചു.
സമകാലീന സമൂഹവും അദ്ധ്യാപകനും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് സി.പി.ഉണ്ണികൃഷ്ണന് നേതൃത്വം നല്കി. ബാലഗോകുലം മരട് നഗര്‍ സമിതി അദ്ധ്യക്ഷന്‍ പ്രൊഫസര്‍ ബാലകൃഷ്ണന്, ശ്രീവെങ്കിടേശ്വര ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് സി.കെ.ഗിരിജ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
ഡോ.കുമാരി അദ്ധ്യക്ഷത വഹിച്ച സമാപനസമ്മേളനത്തില്‍ ബാലഗോകുലം ജില്ല സഹകാര്യദര്‍ശി കെ.ജി.ശ്രീകുമാര്‍, അമൃതഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എം.കെ.സതീശന്, ബാലഗോകുലം ജില്ലാ ഉപാദ്ധ്യക്ഷന്‍ മേലേത്ത് രാധാകൃഷ്ണന്, താലൂക്ക് സംഘടനാ കാര്യദര്‍ശി വിനോദ്കക്കാട് എന്നിവര്‍ പ്രസംഗിച്ചു. നഗര്‍തല കവിത (ഹൈസ്കൂള്‍ വിഭാഗം), മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കുമാരി കീര്‍ത്തിയെ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: