തിരുവനന്തപുരം: പെട്രോള്‍ വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ബിജെപി ഇന്നും നാളെയും കേരളത്തില്‍ പ്രതിഷേധമാചരിക്കും. പഞ്ചായത്ത് താലൂക്ക് തലങ്ങളില്‍ പ്രകടനങ്ങളും കോലംകത്തിക്കലും നടത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് അറിയിച്ചു. പെട്രോള്‍ വിലവര്‍ദ്ധന ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഒരു ലിറ്റര്‍ പെട്രോളിന് എഴുപതുരൂപയ്ക്കുമുകളില് വിലനല്‍കേണ്ടി വരുന്ന സ്ഥിതിയാണിപ്പോള്‍ കേരളത്തിലുള്ളത്. ജനങ്ങള്‍ക്ക് താങ്ങാനാകുന്നതിലും അധികമാണിത്. വിലക്കയറ്റം രൂക്ഷമാക്കാനും സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാകാനും പെട്രോള്‍ വിലവര്‍ദ്ധന കാരണമാകുമെന്ന് മുരളീധരന് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് പെട്രോള്‍ വില നിയന്ത്രണാധികാരം സര്‍ക്കാര്‍ എടുത്തുമാറ്റിയത്.
ഇതിനു ശേഷം ഇതു ഒമ്പതാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്കു നല്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി തിരുത്തണം. വില വര്‍ദ്ധനയ്ക്കെതിരായി കേരളത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ വന്‍ പ്രക്ഷോഭം സംഘടിപ്പിക്കും. പാചക വാതക സിലണ്ടിറകുളുടെ എണ്ണം കുറയ്ക്കാനും വില വര്‍ദ്ധിപ്പിക്കാനുമുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: