മട്ടാഞ്ചേരി: സംസ്ഥാനഗാട്ടാ ഗുസ്തി ഗോദയില്‍ വീറും വാശിയുമായി നടന്ന മത്സരത്തില്‍ തിരുവനന്തപുരം സ്വദേശി ഡേവിഡ് കേസരി പട്ടം നേടി. വയനാട്ടിലെ ജിജേഷിനെ മലര്‍ത്തിയടിച്ചാണ് ഡേവിഡ് കേസരി പട്ടത്തിനര്ഹതനേടിയത്.
പന്ത്രണ്ട് മിനിറ്റ് നീണ്ടുനിന്ന ഗാട്ടാഗുസ്തി മത്സരം കാണികളില്‍ ഹരം ഉണര്‍ത്തി. കൊച്ചിന് ഗ്രാപ്ലേഴ്സിന്റെയും, സംസ്ഥാന ഗാട്ടാഗുസ്തി അസോസിയേഷന്റെയും, ആഭിമുഖ്യത്തില്‍ ഫോര്‍ട്ടുകൊച്ചി കടപ്പുറത്താണ് സംസ്ഥാന ഗാട്ടാഗുസ്തി മത്സരം നടന്നത്. തിരുവനന്തപുരം, വയനാട്, കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍നിന്നായി 18 ഓളം സീനിയര്‍ ഗാട്ടാഗുസ്തി ഫയല്മാന്മാരാണ് മത്സരത്തില്‍ പങ്കെടുത്തത്.
പരമ്പരാഗതമായ കായിക വിനോദങ്ങളിലൊന്നായ ഗാട്ടാഗുസ്തി മത്സരഗോദകള് വീണ്ടും സജീവമാകുന്നതിന്റെ സൂചനകളാണിതെന്ന് സംഘാടകനായ ടി.ജെ.ജോര്‍ജ്ജ് പറഞ്ഞു. മൂന്ന് ദിവസമായി നടന്ന ഗുസ്തി മത്സരത്തില്‍ ചിലഘട്ടങ്ങളില്‍ മുപ്പത് മിനിറ്റ് വരെ ഗോദയില്‍ ഫയല്മാന്മാര് മല്ലടിച്ചത് മത്സരവീര്യം വര്‍ദ്ധിപ്പിച്ചു.
സമാപന സമ്മേളനത്തില്‍ മൂന് കൗണ്‍സിലര്‍ സന്തോഷ് ബെര്‍ളി കേസരി വിജയിക്ക് ഗദയും, തലപ്പാവും, ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. പോലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ ചിദംബരം, സേവ്യര്‍, മുന്‍ കൗണ്‍സിലര്‍ എ.കെ.കാര്ത്തികേയന്, സ്റ്റാന്‍ലി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: