വാഷിങ്ടണ്‍ : അമേരിക്കയില്‍ ദരിദ്രരുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതായി സര്‍വേ റിപ്പോര്‍ട്ട്. സര്‍വേ പ്രകാരം അമേരിക്കയില്‍ ആറിലൊരാള്‍ ദരിദ്രനാണ്. 1993 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ദാരിദ്യ നിരക്കാണിത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ദേശീയ ദാരിദ്ര്യ ശരാശരിയില്‍ വര്‍ദ്ധനവുണ്ടായതായാണ് കണക്ക്. 2009 ല്‍ 14.3 ശതമാനം ആയിരുന്നു ദാരിദ്ര്യ നിരക്കെങ്കില്‍ 2010 ല്‍ ഇത് 15.1 ശതമാനമാണ്. യു.എസ് സെന്‍സസ് ബ്യൂറോ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. 4.62 കോടി പേരാണ് ദാരിദ്ര്യത്തില്‍ കഴിയുന്നത്. ഇതില്‍ ഭൂരിഭാഗവും കറുത്ത വര്‍ഗക്കാരാണ്. 25 ശതമാനം കറുത്ത വര്‍ഗക്കാര്‍ ദ്രരിദ്രരാണ്.
ലാറ്റിനമേരിക്കന്‍-ഹിസ്പാനിക്ക് വിഭാഗക്കാരില്‍ 25.3 ശതമാനവും ദരിദ്രരാണ്. കണക്കുകള്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയെ ആശങ്കയിലാക്കി. ആഗോള സാമ്പത്തിക മാന്ദ്യം 2007 മുതല്‍ അമേരിക്കയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് എത്തിച്ചത്. സാമ്പത്തിക മാന്ദ്യം അമേരിക്കയില്‍ വന്‍തോതില്‍ തൊഴിലവസരങ്ങളും നഷ്ടമാക്കിയിരുന്നു.
വാര്‍ഷിക വരുമാനം 22,314 ഡോളര്‍ താഴെയുള്ളവരെല്ലാം യുഎസില്‍ ദരിദ്രരായി കണക്കാക്കും. 2010 ല്‍ ഗാര്‍ഹിക വരുമാനം 2.3 ശതമാനം ഇടിഞ്ഞു. രാജ്യത്തെ ഒമ്പതു ശതമാനം പേര്‍ക്കും തൊഴിലില്ല. 50 ദശലക്ഷം അമെരിക്കക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് ഇല്ല. ഒമ്പത് ശതമാനത്തിനു മുകളിലാണ് തൊഴിലില്ലായ്മ നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: