ന്യൂഡല്‍ഹി: തീവ്രവാദവും ഇടതുപക്ഷ ഭീകരതയുമാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ്ങ്.പുനസംഘടിപ്പിച്ച ദേശിയോദ്ഗ്രഥന കൗണ്‍സിലിന്റെ യോഗത്തില്‍ ഉദ്ഘാടക പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യയുടെ നിലപാടിന് മറ്റൊരു വെല്ലുവിളിയാണ് ഡല്‍ഹി ഹൈക്കോടതി കവാടത്തിന് സമീപമുണ്ടായ സ്ഫോടനം ഡല്‍ഹി സ്ഫോടനത്തിന്റെ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് പിന്നീട് സംസാരിച്ച ആഭ്യന്തരമന്ത്രി പി.ചിദംബരം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: