ന്യൂദല്‍ഹി: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് അനുമതി നല്‍കേണ്ടെന്ന് മാധവ് ഗാഡ്ഗില്‍ സമിതി. ജൈവ വൈവിധ്യം കൊണ്ട് പാരിസ്ഥിതിക ദുര്‍ബല മേഖലയായ അതിരപ്പിള്ളി സംരക്ഷിക്കപ്പെടണം. വയനാട്, മൂന്നാര്‍, പെരിയാര്‍, അഗസ്ത്യമല തുടങ്ങി 18 അതീവ പരിസ്ഥിതി പ്രധാന മേഖലകള്‍ കേരളത്തിലുണ്ടെന്നും സമിതി കണെ്ടത്തി.
സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് വനം-പരിസ്ഥിതി മന്ത്രി ജയന്തി നടരാജന് കൈമാറി. പശ്ചിമ ഘട്ടത്തെ പരിസ്ഥിതി പ്രാധാന്യമനുസരിച്ചു മൂന്നു മേഖലകളായി തിരിച്ചിട്ടുണ്ട്. ഇതില്‍ മേഖല ഒന്നിലാണ് അതിരപ്പിളളിയുടെ സ്ഥാനം. ഇതിനൊപ്പം കര്‍ണാടകത്തിലെ ഗുന്ഡിയ ജലവൈദ്യുത പദ്ധതിക്കും അനുമതി നിഷേധിച്ചിട്ടുണ്ട്.
പശ്ചിമ ഘട്ടത്തെ മുഴുവനായും അതീവ പരിസ്ഥിതി മേഖലയായി പ്രഖ്യാപിക്കണമെന്നും ശുപാര്‍ശയിലുണ്ട്. സംരക്ഷണത്തിനു പശ്ചിമഘട്ട പരിസ്ഥിതി അഥോറിറ്റി രൂപീകരിക്കണം. പഞ്ചായത്ത്, ജില്ലാ തലങ്ങളിലെ സമിതികളുടെ മേല്‍നോട്ടത്തിലായിരിക്കണം സംരക്ഷണ പ്രവര്‍ത്തനങ്ങള്‍.
ഇവിടങ്ങളില്‍ കീടനാശിനികളുടെയും പ്ലാസ്റ്റിക്കിന്റെയും ഉപയോഗം നിരോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: