ന്യൂദല്‍ഹി : പ്രതിരോധമന്ത്രിയായി എ.കെ. ആന്റണിയേക്കാള്‍ അമേരിക്ക താത്പര്യപ്പെടുന്നത് പ്രണബ് മുഖര്‍ജിയെ എന്നു വിക്കിലീക്സ് വെളിപ്പെടുത്തല്‍. ആന്റണിയുടെ നേതൃത്വത്തിലുളള പ്രതിരോധ മന്ത്രാലയം അമേരിക്കയുമായി നിര്‍ണായക സൈനിക കരാറുകള്‍ ഒപ്പിടുന്നതില്‍ വേണ്ടത്ര ശുഷ്കാന്തി കാണിക്കുന്നില്ലെന്ന് വിക്കിലീക്സ് രേഖകള്‍ വ്യക്തമാക്കുന്നു.
പ്രതിരോധ, വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അലസരാണെന്നും ഇവര്‍ കാര്യങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ആരോപണമുണ്ട്. എന്നാല്‍ പ്രണബിന്റെ നേതൃത്വത്തോട് അമേരിക്ക താത്പര്യം പ്രകടിപ്പിക്കുന്നു.
പ്രണബ് മന്ത്രിയായിരുന്ന 2005ലാണ് അമേരിക്കയും ഇന്ത്യയും തമ്മില്‍ 10 വര്‍ഷം നീണ്ടു നില്ക്കുന്ന കരാറില്‍ ഒപ്പുവച്ചത്. കമ്യൂണിസ്റ്റുകാര്‍ക്ക് അധികാരത്തില്‍ പങ്കില്ലാത്തതിനാല്‍ നിര്‍ണായക കരാറിലുളള എതിര്‍പ്പുകള്‍ ഒഴിവാക്കുക ഇനിയെളുപ്പമാണെന്ന് മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു യു.എസ് അംബാസിഡര്‍ തിമോത്തി റോമറിന് ഉറപ്പു നല്‍കിയതായും രേഖകളിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: