ലണ്ടന്‍ : ലിബിയയില്‍ വിദേശകാര്യ മന്ത്രാലയം പുനഃസ്ഥാപിക്കുന്നതിനായി ഒരു സംഘത്തെ അയക്കുമെന്ന് ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി വില്യം ഹേഗ് പറഞ്ഞു. മുന്‍ ലിബിയന്‍ പ്രസിഡന്റ് മുഹമ്മദ് ഗദ്ദാഫിക്കെതിരായി വിമതനീക്കം ശക്തമായപ്പോഴാണ് ആറ് മാസങ്ങള്‍ക്ക് മുമ്പ് ബ്രിട്ടണ് തങ്ങളുടെ വിദേശകാര്യ മന്ത്രാലയം അടച്ച് പൂട്ടിയത്.
വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ട്രിപ്പോളിയിലേക്ക് മടങ്ങും. ട്രിപ്പോളിയിലെ പുനസ്ഥാപനപ്രവര്‍ത്തനങ്ങള്‍ക്ക് സംഘം സഹായിക്കും. ഇത് ലിബിയയുടെ പുനഃര്‍നിര്‍മ്മാണത്തിന് ശ്രമിക്കുന്ന ദേശിയ പരിവര്‍ത്തന സമിതിക്ക് സഹായകമാകുമെന്നും ഹേഗ് പറഞ്ഞു.
ഫ്രാന്‍സും ഇറ്റലിയും ലിബിയയില്‍ തങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങള്‍ പുനഃസഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ലിബിയയിലെ പുനഃനിര്‍മ്മാണം അവിടെയുള്ള ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് ബ്രിട്ടീഷ് പ്രധാമന്ത്രി ഡോവിഡ് കാമറൂണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: