പാണത്തൂറ്: പനത്തടി ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് നടന്ന അഴിമതികളെ കുറിച്ച് സംസ്ഥാന വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങി. കഴിഞ്ഞ ഭരണ സമിതി കോടികളുടെ അഴിമതി നടത്തിയതായി ഒരു സിപിഎം മുന്‍ബ്രാഞ്ച് സെക്രട്ടറി വി.എസ്.അച്യുതാനന്ദന് നല്കിയ പരാതി അടിസ്ഥാനമാക്കിയാണ് വിജിലന്‍സ് കേസെടുത്തത്. തൊഴിലുറപ്പ് പദ്ധതി പ്രകാരം പഞ്ചായത്തിലെ ഏതാനും റോഡുകള്‍ ടാര്‍ ചെയ്യുന്നതിന് മുന്നോടിയായി സോളിങ്ങ് മെറ്റല്‍ ഇറക്കിയതിണ്റ്റെ മറവില്‍ മാത്രം 10,24,800 രൂപയുടെ അഴിമതി നടന്നതായി തെളിവ് സഹിതമാണ് പരാതി നല്‍കിയത്. ഒരു കരാറുകാരന് സോളിങ്ങ് മെറ്റലിറക്കാന്‍ പുലിക്കടവ്-പനങ്കയം റോഡിന് 1,56,000 രൂപക്കും, ഗഡിക്കാല്‍-കാപ്പിത്തോട്ടം റോഡിന് 2,16000 രൂപക്കും, ബളാം തോട്-കാപ്പിത്തോട്ടം റോഡിന് 1,68000 രൂപക്കും, ചാമുണ്ഡിക്കുന്ന് – പടിഞ്ഞാറേ തുമ്പോടി റോഡിന് 1,56000 രൂപക്കും, കോളിച്ചാല്‍ -എരിഞ്ഞിലംകോട് റോഡിന് 2,16000 രൂപക്കും, മാവുങ്കാല്‍-പൂത്തൂരടുക്കം റോഡിന് 2,16000 രൂപക്കും കരാര്‍ നല്‍കിയെന്നും ഈ തുക 2010 മാര്‍ച്ച് 31ന് കരാറുകാരന് നല്‍കിയെന്നാണ് രേഖ. എന്നാല്‍ കോളിച്ചാല്‍-എരിഞ്ഞിലംകോട് റോഡിലും ചാമുണ്ഡിക്കുന്ന്-പടിഞ്ഞാറേ തുമ്പോടി റോഡിലും ഏതാനും ലോഡ് കല്ലുകള്‍ മാത്രമാണ് ഇറക്കിയതെന്നും മറ്റ് റോഡുകളില്‍ ഒരു ലോഡ് കല്ല് പോലും ഇറക്കിയില്ലെന്നും വിജിലന്‍സിണ്റ്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. 2011 ജനുവരി ആദ്യം ലഭിച്ച പരാതിയില്‍ മുന്‍ മുഖ്യമന്ത്രി 706/ സി.എം /1.11 എന്ന നമ്പരിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതനുസരിച്ച് കഴിഞ്ഞ ഇടതു മുന്നണി സര്‍ക്കാരിണ്റ്റെ കാലത്തുതന്നെ പ്രാഥമികന്വേഷണം നടത്തി റിപ്പോര്‍ട്ടിന് വിശദമായ അന്വേഷണത്തിന് കേസെടുക്കാനും, അനന്തര നടപടികള്‍ക്കും, ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് ഉത്തരവിറക്കിയിരിക്കുന്നത്. 18 കുടിവെള്ള പദ്ധതിയുടെ മറവിലും അഴിമതി നടന്നിട്ടുണ്ട് എന്ന് ആരോപണമുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണവും ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: