കൊട്ടിയൂറ്‍: കൊട്ടിയൂറ്‍ ദേവസ്വം പാരമ്പര്യേതര ട്രസ്റ്റിയുടെ അനധികൃത സ്വത്ത് സമ്പാദ്യത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. പാരമ്പര്യേതര ട്രസ്റ്റിയും പെരുമാള്‍ സേവാസംഘത്തിണ്റ്റെ ആജീവനാന്ത സെക്രട്ടറിയുമായ കെ.കുഞ്ഞിരാമണ്റ്റെ അനധികൃത സമ്പാദ്യത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യമുയരുന്നത്. മലബാര്‍ ദേവസ്വം എംപ്ളോയീസ് യൂണിയന് കൊട്ടിയൂറ്‍ യൂണിറ്റ് ഈ ആവശ്യമുന്നയിച്ച് ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്ക് പരാതി നല്കി. കൊട്ടിയൂറ്‍ പെരുമാള്‍ സേവാസംഘമെന്ന പോക്കറ്റ് സംഘടനയുണ്ടാക്കി അതിണ്റ്റെ ആജീവനാന്ത സെക്രട്ടറിയായി തുടരുന്ന ഇയാള്‍ ഇതിണ്റ്റെ പേരില്‍ ലഭിച്ച ട്രസ്റ്റി സ്ഥാനം ദുരുപയോഗപ്പെടുത്തിയാണ് കോടികള്‍ സമ്പാദിച്ചതെന്ന് യൂണിയന് ആരോപിച്ചു. മലബാറിലെ വിവിധ ക്ഷേത്രങ്ങളിലെ ഭാരവാഹികളെ കൊണ്ട് മലബാര്‍ ദേവസ്വം ബോര്‍ഡിനെതിരെ നിരന്തരം കേസുകള്‍ കൊടുപ്പിക്കുകയും ക്ഷേത്ര ഭാരവാഹികളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കുഞ്ഞിരാമണ്റ്റെ ട്രസ്റ്റി സ്ഥാനത്തിന് അയോഗ്യത പ്രഖ്യാപിക്കുന്നതുള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യൂണിറ്റ് സെക്രട്ടറി വി.കെ.സുരേഷ് പ്രസംഗിച്ചു. കൊട്ടിയൂറ്‍ ദേവസ്വം ചെയര്‍മാനെതിരെ ചില ട്രസ്റ്റിമാരുടെ നേതൃത്വത്തിലുള്ള അപവാദ പ്രചരണം വിശ്വാസികളുടെ ഇടയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ദേവസ്വത്തിണ്റ്റെ ഭരണം ചിട്ടയോടും ജീവനക്കാരുടെ പൂര്ണപിന്തുണയോടും കൂടിയാണ് നടന്നുവരുന്നത്. എന്നാല്‍ അധികാരക്കൊതി മൂത്ത ചിലര്‍ ചെയര്‍മാനെതിരെയും ജീവനക്കാര്‍ക്കെതിരെയും വ്യാജപ്രചരണങ്ങളാണ് അഴിച്ചുവിടുന്നത്. ഇത്തരം ഛിദ്രശക്തികളെ ഇല്ലാതാക്കാനായി ക്ഷേത്രവിശ്വാസികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: