ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലില്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ക്ക് കൂടുതല്‍ അധികാരം വേണമെന്ന് സി.വി.സി പ്രദീപ് കുമാര്‍ ആവശ്യപ്പെട്ടു. അഴിമതിക്കേസുകള്‍ പരിഗണിക്കുമ്പോള്‍ സി.വി.സിയുടെയും ലോക്പാലിന്റെയും അധികാരങ്ങള്‍ പ്രത്യേകം നിര്‍വചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബാങ്കുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കെതിരേ അന്വേഷണം നടത്താനും തുടര്‍ നടപടികള്‍ക്കും സി.വി.സിക്ക് അധികാരം ഉണ്ടായിരിക്കണം. അഴിമതി നടത്തുന്ന ഉന്നത ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള വ്യവസ്ഥകള്‍ നിര്‍ദിഷ്ട ലോക്പാല്‍ ബില്ലില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുമെന്നും പ്രദീപ്കുമാര്‍ അറിയിച്ചു.
ലോക്പാല്‍ ബില്ലില്‍ കൂടുതല്‍ അധികാരങ്ങള്‍ വേണമെന്ന് നേരത്തെ സി.ബി.ഐയും ആവശ്യപ്പെട്ടിരുന്നു. സി.വി.സിയുടെയും സി.ബി.ഐയുടെയും അഴിമതി അന്വേഷണ വിഭാഗങ്ങളെ ലോക്പാലിനു കീഴില്‍ കൊണ്ടു വരണമെന്നു പൊതുസമൂഹ പ്രതിനിധികള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: