ടോക്യോ: വടക്കന്‍ ജപ്പാനില്‍ വീശിയടിച്ച ടലാസ് ചുഴലി കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ പേമാരിയില്‍ 15 പേര് മരിച്ചു. 43 പേരെ കാണാതായി. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മധ്യ-പടിഞ്ഞാറന്‍ ജപ്പാനില്‍ നിന്നുള്ള 4,60,000 ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്കി.
മഴയിലും വെള്ളപ്പൊക്കത്തിലും തകര്‍ന്ന പാലങ്ങളും കെട്ടിടങ്ങളും ഒഴുകി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തു. പലയിടങ്ങളിലും മുട്ടിന് മുകളില്‍ വരെ വെള്ളം കയറിയ അവസ്ഥയിലാണ്. ആര്‍ചി പിലാഗൊ മേഖലയിലേക്കാണ് കാറ്റു വീശുന്നത്.
ഷികോകു ദ്വീപിലും ഹോന്‍ഷു ദ്വീപിന്റെ മധ്യഭാഗങ്ങളിലുമാണ് ടലാസ് കൂടുതല്‍ നാശം വിതച്ചത്. മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗതയില്‍ വീശി തുടങ്ങിയ കാറ്റ് ക്രമേണ ശക്തി കൂടുകയായിരുന്നു. ഇതിനു 110 കിലോമീറ്റര്‍ ശക്തിയാര്ജിക്കാനാകുമെന്നു ജപ്പാന് മീറ്ററോളജിക്കല്‍ ഏജന്‍സി മുന്നറിയിപ്പു നല്കി. കഴിഞ്ഞ മാര്‍ച്ചില്‍ സുനാമി ജപ്പാനില്‍ കനത്ത നാശനഷ്ടം ഉണ്ടാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: