കരാക്കസ് : ക്യാന്‍സര്‍ ബാധിതനായ വെനസ്വലെ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി റിപ്പോര്‍ട്ട്. മൂന്നാമത്തെ കിമോതെറാപ്പി നടത്തിയ ശേഷം പ്രസിഡന്റ് താന്‍ ആരോഗ്യവാനാണെന്ന് അറിയിച്ചു.
ഞാന്‍ കൂടുതല്‍ ആരോഗ്യവാനായി തിരിച്ചുവരും. നിരന്തരമായ വ്യായാമത്തിലൂടെ ശരീരഭാഗങ്ങള്‍ വളരെയധികം ചലനാത്മകമായിട്ടുണ്ട്. എന്റെ മനസും ശരീരവും പ്രകാശിതമാണ്. ഇതു ശരീരത്തിലേക്കും വ്യാപിക്കുന്നു- ഷാവേസ് പറഞ്ഞു.
ഷാവെസിന്റെ മനക്കരുത്തും ആത്മവിശ്വാസവും അദ്ദേഹത്തിന്റെ ആരോഗ്യനിലയെ മെച്ചപ്പെടുത്തിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അദ്ദേഹത്തിന് ഇപ്പോള്‍ 87.2 കിലോഗ്രാം തൂക്കമുണ്ട്. രോഗത്തെ ധൈര്യത്തോടെ നേരിടുന്നതാണ് അദ്ദേഹത്തിന്റെ വിജയമെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഷാവേസിനെ ക്യൂബയിലെ മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: