മുംബൈ : അണ്ണാ ഹസാരെയ്ക്ക് സെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. പ്രത്യേക സുരക്ഷ വേണ്ടെന്ന് അണ്ണാഹസാരെ അറിയിച്ചിരുന്നെങ്കിലും സുരക്ഷ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
നാലു ഗാര്‍ഡുകളും രണ്ടു പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസറുമടക്കം ആറുപേരുടെ സംഘമായിരിക്കും അണ്ണാ ഹസാരയ്ക്കൊപ്പം ഉണ്ടാകുക. മൂന്നു ദിവസം മുന്‍പാണ് ഹസരെയ്ക്കു കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയത്. ജനക്കൂട്ടത്തോട് അടുത്തിടപഴകുന്ന ഹസാരെക്കു ഒരു വിധ ഭീഷണിയും ഉണ്ടാകരുതെന്ന തീരുമാനപ്രകാരമാണ് സുരക്ഷ ഏര്‍പ്പെടുത്തിയതെന്ന് അഹമ്മദ്നഗര്‍ എസ്.പി കൃഷ്ണ പ്രകാശ് പറഞ്ഞു.
സുരക്ഷ വേണ്ടന്നായിരുന്നു ഹസാരെയുടെ ആദ്യ നിലപാട്. പിന്നീട് തീരുമാനം മാറ്റിയ ഹസാരെ പോലീസുകാര്‍ യൂനിഫോം ധരിക്കരുതെന്നു നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നു സായുധ കമാന്‍ഡോകളും പോലീസ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ 50 പോലീസുകാര്‍ക്കും സാധാരണ വേഷം മാത്രമായി ചുരുക്കി. ഹസാരെയുടെ ഗ്രാമമായ റലെഗന്‍ സിദ്ധിയിലെ പദ്മാവതി ക്ഷേത്രത്തിന്റെ ഗസ്റ്റ് ഹൗസിന് പുറത്താണ് ഇവരുടെ കാവല്‍.
ഹസാരെ റലെഗന്‍ സിദ്ധിയില്‍ നിന്നു പുറത്തേക്ക് പോയാല്‍ അദ്ദേഹത്തോടൊപ്പം സുരക്ഷാ വാഹന വ്യൂഹം ഉണ്ടാകുമെന്നും കൃഷ്ണ പ്രകാശ് പറഞ്ഞു. സുരക്ഷയ്ക്കും സഹായത്തിനുമായി ഗ്രാമവാസികളായ രണ്ടു പേരാണ് നേരത്തേ ഹസാരെയോടൊപ്പം ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: