Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നടനകലയിലെ നായകന്‍

Janmabhumi Online by Janmabhumi Online
Sep 3, 2011, 10:40 pm IST
in Uncategorized
FacebookTwitterWhatsAppTelegramLinkedinEmail

കരയാനിഷ്ടമില്ലാതിരുന്ന സബര്‍മതി കരയുന്നു…നായകനൊഴിഞ്ഞ

അരങ്ങായി…നിറങ്ങളും വേഷങ്ങളുമില്ലാതെ, കഥാപാത്രങ്ങള്‍ മാത്രം

സബര്‍മതിയില്‍ ബാക്കിയായി…അരങ്ങൊഴിഞ്ഞ നായകന്റെ വേര്‍പാടില്‍

കണ്ണീര്‍ വാര്‍ക്കുമ്പോഴും സബര്‍മതിയുടെ ഓര്‍മ്മകള്‍ തിളക്കമുള്ളതാണ്‌….

തികഞ്ഞ ഗാന്ധിയന്‍…അല്ലെങ്കില്‍ നാടകമെന്ന കലയുടെ പൂര്‍ണ്ണത. എങ്ങനെ പറഞ്ഞാലും അത്‌ വയലാ വാസുദേവന്‍പിള്ളയാവും. പക്ഷേ…ഈ വാക്കുകളിലും ഒതുക്കി നിറുത്താനാവാത്ത വിധം വയലായെന്ന കുലപതി വിശാലമാണ്‌. ചിന്തകളില്‍…കാഴ്ചകളില്‍…അത്‌ സമ്മാനിച്ച അനുഭവങ്ങളില്‍ എല്ലാം ഈ അത്ഭുതം പ്രകടം. ഉറക്കം തൂങ്ങിയ മലയാള നാടകമേഖല, നവീന നാടക സങ്കേതങ്ങളെ കുറിച്ചും നാടക മേഖലയിലെ പുതിയ സമീപനങ്ങളെ കുറിച്ചും കൃത്യമായി പഠിച്ചു വിശകലനം ചെയ്ത ആചാര്യന്‍. കൃത്യമായ നാടക ഗ്രന്ഥം. നാടകം പഠിക്കുന്നവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കും ഒരു പോലെ ഉപകാരപ്രദം. ശിഷ്യരോട്‌ വ്യക്തിപരമായി അടുപ്പം സൂക്ഷിച്ച സുഹൃത്തായ അദ്ധ്യാപകന്‍, പുകവലിയും മദ്യപാനവും നീട്ടിവളര്‍ത്തിയ താടിയും മുടിയുമില്ലെങ്കില്‍ കലാകാരനാവില്ലെന്ന്‌ വിശ്വസിച്ചവര്‍ക്ക്‌ ജീവിതം കൊണ്ട്‌ അനുഭവിച്ചു കാണിച്ചു കൊടുത്ത വിമര്‍ശകന്‍. വയലാ സാര്‍ അങ്ങയുടെ ദുശീലമെന്താ….? നല്ല തൈരൊഴിച്ച നാടന്‍ ഭക്ഷണത്തോടുള്ള അതിരിട്ട ഭ്രമം. ഉത്തരം പെട്ടെന്നായിരുന്നു. പ്രസംഗിക്കുമ്പോഴും പ്രവൃത്തികളോടായിരുന്നു വയലായ്‌ക്ക്‌ ഇഷ്ടം. അതു കൊണ്ടു തന്നെ പരിശീലന കളരിയില്‍ വയലാ സാറിന്റെ പരിശീലനം വേറിട്ടു നിന്നു. ഷര്‍ട്ട്‌ അഴിച്ചു വെയ്‌ക്കാന്‍ മടിച്ച ശിഷ്യന്‌ മുന്നില്‍ തന്റെ ഷര്‍ട്ട്‌ അഴിച്ചു വെച്ച്‌ അഭിനയത്തിന്റെ പാഠം കാണിച്ചു കൊടുക്കുന്ന മികച്ച അദ്ധ്യാപകന്‍. പരിശീലനകളരിയില്‍ ഗുരുവും ശിഷ്യനുമില്ല, കളരിയിലെ കലാകാരന്മാര്‍. വയലായുടെ വാക്കുകള്‍ ദൃഢമാണ്‌. നാടക കേന്ദ്രങ്ങളിലെത്തുന്ന വയലായ്‌ക്ക്‌ ആകെയുള്ള നിര്‍ബന്ധം അമ്മയെ കാണാന്‍ പോകണമെന്നത്‌ മാത്രം. അതില്‍ വിട്ടുവീഴ്ചയില്ല.

കൊല്ലം ചടയമംഗലത്തെ വയലായില്‍ ആര്‍. നീലകണ്ഠപിള്ളയുടെയും ബി. കല്യാണിയമ്മയുടെയും മകനായി 1945 ഏപ്രില്‍ 22ന്‌ ജനനം. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ അരങ്ങിലെത്തിയ വാസുദേവന്‍പിള്ള നാടകം തന്നിലേക്കോ താന്‍ നാടകത്തിലേക്കോ എന്ന്‌ അറിയാനാവാത്തവിധം ഇണങ്ങിച്ചേര്‍ന്നിരുന്നു. അദ്ധ്യാപകനായ കാലത്ത്‌ സുവര്‍ണ്ണരേഖയെന്ന നാടക സംഘം സ്ഥാപിക്കുകയും തന്റേതടക്കം മുപ്പതോളം നാടകങ്ങള്‍ രംഗത്ത്‌ അവതരിപ്പിക്കുകയും ചെയ്തു. 68 മുതല്‍ 84 വരെ ഇവാനിയോസില്‍ അദ്ധ്യാപകനായി തുടര്‍ന്നു. ഐറിഷ്‌ നാടകകൃത്തായ ജെ.എം.സിങ്ങിന്റെ നാടകങ്ങളെ കുറിച്ചുള്ള പഠനത്തിന്‌ പിഎച്ഡി നേടിയ വയലാ ഇന്ത്യയില്‍ നിന്നുള്ള ഏക ഗവേഷകനായി റോം സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തുകയും ചെയ്തു. 1984ല്‍ അസി. ഡയറക്ടറായാണ്‌ തൃശൂര്‍ സ്കൂള്‍ ഓഫ്‌ ഡ്രാമയില്‍ എത്തിയത്‌. 1999 മുതല്‍ 2005 വരെ ഡയറക്ടറായും പ്രവര്‍ത്തിച്ചു. നാടകവിശകലനം, രചനാ സങ്കേതം എന്നിവയില്‍ വയലായുടെ ക്ലാസുകള്‍ വിഖ്യാതങ്ങളാണ്‌. ഈ കാലത്താണ്‌ രംഗചേതന തുടങ്ങി പുറത്തുള്ള നാടക സംഘങ്ങള്‍ക്കും പരിശീലനം നല്‍കുകയും, സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പൂര്‍ണ്ണ പിന്തുണ നല്‍കുകയും ചെയ്തു. അവസാന കാലത്ത്‌ തിരുവനന്തപുരത്ത്‌ കേരള സര്‍വകലാശാലയുടെ സെന്റര്‍ഫോര്‍ പെര്‍ഫോമിങ്‌ ആന്റ്‌ വിഷ്വല്‍ ആര്‍ട്സിന്റെ ഡയറക്ടറായിരുന്നു.

വിശ്വദര്‍ശനം , തുളസീവനം, പക്ഷിക്കുഞ്ഞിന്റെ മരണം , കുഞ്ഞിച്ചിറകുകള്‍ , അഗ്നി, വരവേല്‍പ്പ്‌ , സൂത്രധാരാ ഇതിലേ ഇതിലേ , കുചേലഗാഥ എന്നിവയാണ്‌ പ്രധാന നാടകങ്ങള്‍.

കേന്ദ്ര സംഗീത നാടക അക്കാദമി സമഗ്ര സംഭാവനയ്‌ക്കുള്ള പുരസ്കാരം, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്‌, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, നാലപ്പാടന്‍ അവാര്‍ഡ്‌, വി.ടി.പുരസ്കാരം,ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ അവാര്‍ഡ്‌ തുടങ്ങി നിരവധി പുരസ്കാരങ്ങള്‍…

പിറവിയെടുത്തത്‌ കൊല്ലത്ത്‌ വയലായെന്ന ഗ്രാമത്തിലാണെങ്കിലും ജീവിതത്തിന്റെ ഏറെക്കാലം ചിലവിട്ടതും, കര്‍മ്മമണ്ഡലമായതും മലയാളത്തിന്റെ സാംസ്കാരിക ഭൂമിയായ തൃശൂരില്‍. കലയും പാട്ടും പൂരവും പുലിക്കളിയുമായി നിറയുന്ന സര്‍ഗാത്മകതയുടെ വേറിട്ട ഭൂമി, ഈശ്വര നിയോഗമായിരുന്നിരിക്കണം വയലായുടെ കര്‍മ്മഭൂമിയായതും. രണ്ട്‌ പതിറ്റാണ്ടിലേറെക്കാലം സാംസ്കാരിക നഗരിയുടെ ഉള്‍ത്തുടിപ്പില്‍ വയലാ സാര്‍ സജീവം. സാമൂഹ്യവിരുദ്ധരുടെ താവളമെന്ന്‌ തൃശൂര്‍ ചാര്‍ത്തിക്കൊടുത്ത ഓമനപ്പേരിട്ട സ്കൂള്‍ ഓഫ്‌ ഡ്രാമയുടെ കടിഞ്ഞാണ്‍ ജി. ശങ്കരപ്പിള്ളയെന്ന അതികായന്‍ കൈമാറി നല്‍കിയത്‌ വയലാ സാറെന്ന വയലാ വാസുദേവന്‍പിള്ളയ്‌ക്കായിരുന്നു. ശങ്കരപ്പിള്ള നേരത്തെ അറിഞ്ഞതാകണം. ആ കടിഞ്ഞാണും അശ്വവും വയലയുടെ കയ്യില്‍ ഭദ്രമാണെന്ന്‌. പഴമയുടെ ആലസ്യം നേരിട്ട സ്കൂള്‍ ഓഫ്‌ ഡ്രാമ നാടകത്തില്‍ പുതിയ പരീക്ഷണങ്ങളും നവീനതയുടെ ചേരുവകളും ചേര്‍ത്തപ്പോള്‍ സ്കൂള്‍ ഓഫ്‌ ഡ്രാമ അതിന്റെ ഉണര്‍വ്‌ വീണ്ടെടുക്കുകയായിരുന്നു. ക്ലാസെടുക്കുന്നതിനിടയില്‍ കഥാപാത്രമായി പരകായ പ്രവേശം നടത്തുന്ന വയലായുടെ അദ്ധ്യാപന രീതി ശിഷ്യരില്‍ വേറിട്ടു നിന്നിരുന്നു. കൊല്ലം വിട്ട്‌ തൃശൂരിലേക്ക്‌ ചേക്കേറിയ വയലാ തൃശൂരിനെ പിറന്ന മണ്ണായി തന്നെയായിരുന്നു കണ്ടിരുന്നത്‌…സാംസ്ക്കാരിക നഗരിയെ അത്രമേല്‍ സ്നേഹിച്ചിരുന്നു. ഇഷ്ടപ്പെട്ടിരുന്നു…

പുറത്തു നിന്നുള്ള അധികമാരും തിരിഞ്ഞു നോക്കാത്ത, അവഗണന നേരിടുന്ന കാലിക്കറ്റ്‌ സര്‍വകലാശാല സ്കൂള്‍ ഓഫ്‌ ഡ്രാമയുടെ തൃശൂര്‍ ക്യാമ്പസിലേക്ക്‌ കാലന്‍കുടയും, കറുത്ത ബാഗും…ഖദര്‍മുണ്ടും…വെള്ള ഷര്‍ട്ടുമിട്ട്‌…ഇടയ്‌ക്കിടയ്‌ക്ക്‌ കൈ നിവര്‍ത്തി കണ്ണട ചേര്‍ത്ത്‌ വെച്ച്‌ പുഞ്ചിരിയും സംശയങ്ങള്‍ക്ക്‌ മറുപടിയും നിറഞ്ഞ മുഖമുയര്‍ത്തി നോക്കുന്ന നിഷ്കളങ്ക ചിരിയുടെ ഉടമയുമായിരുന്നു, പാരമ്പര്യത്തിന്റെ പഴമയില്‍ തളര്‍ന്നുറങ്ങിയ മലയാള നാടക സങ്കേതത്തില്‍ നവീന നാടകത്തിന്റെ രാജ്യാന്തര ശൈലിയിലേക്ക്‌ കേരളീയ നാടക യൗവനത്തെ ഉണര്‍ത്തിയ വയലാ വാസുദേവന്‍പിള്ളയെന്ന നാടകാചാര്യന്‍. മലയാള നാടക വേദിക്ക്‌ പുത്തന്‍ സങ്കല്‍പ്പവും ആധുനികതയുടെ വേഷപ്പകര്‍ച്ചയും സമ്മാനിച്ചത്‌ വയലായാണെന്ന്‌ പകരങ്ങളില്ലാതെ നാടക ലോകം അംഗീകരിച്ചതാണ്‌. അക്കാദമിക്‌ രൂപാന്തരത്തില്‍ പോലും നിലവാരത്തിലേക്ക്‌ ഉയരാതിരുന്ന സ്കൂള്‍ ഓഫ്‌ ഡ്രാമയെ നവീന നാടകത്തിന്റെ ഈറ്റില്ലമായി മാറ്റിയെടുത്തത്‌ വയലാ കലാകാരനും, അദ്ധ്യാപകനും, കലയെ അത്രമേല്‍ നിഷ്കളങ്കമായി സമീപിച്ചയാളുമായതു കൊണ്ടാണ്‌. പഴമയുടെ കെട്ടുംമട്ടും ശൂന്യത സൃഷ്ടിച്ച്‌ വഴി പിഴച്ച്‌ പോവുകയായിരുന്ന നാടക കളരിയെ ആധുനികതയുടെ മുഖം മൂടിയിട്ടു കൊടുക്കുകയായിരുന്നു അദ്ദേഹം സ്കൂള്‍ ഓഫ്‌ ഡ്രാമയുടെ മുറ്റത്ത്‌. ലോകനാടകങ്ങളിലെ അത്ഭുതക്കാഴ്ചകളുടെ പരീക്ഷണ വേദിയായിരുന്നു പലപ്പോഴും സ്കൂള്‍ ഓഫ്‌ ഡ്രാമയുടെ മുറ്റം. കാണാനും, അറിയാനും മടിച്ച കലാകാരന്‍മാര്‍…നാടക മേഖലയിലെ പുതിയ മാറ്റത്തെ അനുഭവിച്ചറിയുകയായിരുന്നു സ്കൂള്‍ ഡ്രാമയില്‍…നാടക അക്കാദമി രംഗത്ത്‌ മാറ്റത്തിന്‌ തുടക്കമിട്ട ആചാര്യന്‍മാരില്‍ പ്രമുഖ നിരയില്‍ തന്നെയാണ്‌ വയലായുടെ സ്ഥാനം. കലാകാരന്‍മാര്‍ക്കിടയില്‍ തികഞ്ഞ കലാകാരനും ആസ്വാദകനും നിരൂപകനുമായി, ശിഷ്യര്‍ക്ക്‌ മുന്നില്‍ തെളിഞ്ഞ ഗുരുവായി, ..വിദ്യാര്‍ത്ഥികള്‍ക്ക്‌ നേരറിവ്‌ പകരുന്ന കറ തീര്‍ന്ന അദ്ധ്യാപകനായി, അതിലുമുപരി മലയാള നാടക വേദിയുടെ വളര്‍ച്ചയ്‌ക്കും മുന്നേറ്റത്തിനും പരിവര്‍ത്തനത്തിനും കരുത്ത്‌ പകര്‍ന്ന വാക്കുകളും രംഗചരിതവും വയലായൊരുക്കി…പലതിനും തുടക്കമിട്ടത്‌ അല്ലെങ്കില്‍…തുടക്കങ്ങള്‍ക്കും ഒടുക്കങ്ങള്‍ക്കുമിടയില്‍ ഇടത്താവളമായി സ്കൂള്‍ ഓഫ്‌ ഡ്രാമ ക്യാമ്പസുമുണ്ടായിരുന്നു. കലാകാരന്‍മാര്‍ വഷളന്മാരാണെന്ന്‌ ആക്ഷേപിച്ച്‌ പച്ചകുത്തപ്പെടുകയും… സ്കൂള്‍ ഓഫ്‌ ഡ്രാമ ക്യാമ്പസ്‌ സാമൂഹ്യ ദുഷ്പ്രവണതകളുടെ വേദി മാത്രമാണെന്ന്‌ മുദ്രണം ചെയ്തു കൊണ്ടിരുന്ന കാലത്തുമാണ്‌ ക്യാമ്പസിനെ പരിമിതികളുടെ വേലിക്കെട്ട്‌ തകര്‍ത്ത്‌ അദ്ദേഹം പുറത്തു കൊണ്ടു വന്നത്‌.

അഭിനയവും പഠനവും ഒരു പോലെയാണെന്ന്‌ കണ്ടൊരാള്‍, തിയേറ്ററിന്റെ സാദ്ധ്യതകളെ എത്രമാത്രം ചൂഷണം ചെയ്യാനാവുമെന്ന്‌ തെളിയിച്ചൊരാള്‍. വയലാ വാസുദേവന്‍പിള്ളയെ വിശേഷണങ്ങള്‍ കൊണ്ട്‌ മൂടാന്‍ തൃശൂര്‍ക്കാര്‍ക്ക്‌ നിരവധിയുണ്ട്‌. സാംസ്ക്കാരിക നഗരിയുടെ ഇലയനക്കങ്ങളില്‍ നിറഞ്ഞ സാന്നിദ്ധ്യമായി, നിറവായി വയലായുണ്ടായിരുന്നു. രണ്ട്‌ പതിറ്റാണ്ട്‌ കാലം ലോക നാടകങ്ങളെ സസൂക്ഷ്മം ഇത്രമേല്‍ വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്ത നാടക കലാകാരന്‍ വേറെയുണ്ടാകുമെന്ന്‌ കരുതുന്നില്ല. മാറുന്ന കാലത്തിനനുസരിച്ച്‌ തിയേറ്റര്‍ സങ്കല്‍പ്പങ്ങളിലും പരീക്ഷണങ്ങളെ അദ്ദേഹം ലക്ഷ്യമിട്ടു. മുഖത്ത്‌ ചായമിടുമ്പോള്‍…വേഷം കെട്ടുമ്പോള്‍ മാത്രമല്ല കലാകാരനാകുന്നത്‌..അത്‌ സ്വാഭാവികതയുടേതാണ്‌. സ്റ്റേജില്‍ വന്ന്‌ കോപ്രായം കാണിക്കുന്നത്‌ നാടകമായി കാണാനാവില്ല…വയലായുടെ വാക്കുകള്‍ക്ക്‌ കനവും ഗാംഭീരവും നിശ്ചയ ദാര്‍ഢ്യത്തിന്റെ കരിങ്കല്ലുറപ്പുമുണ്ടായിരുന്നു. അരങ്ങിലും അണിയറയിലും വര്‍ത്തമാനം കലഹം തീര്‍ക്കുമ്പോള്‍ കലയും പച്ചമനുഷ്യത്വവും പരസ്പരപൂരകം തന്നെയെന്ന്‌ ഓര്‍മ്മിപ്പിക്കാന്‍ ഇനി വയലായില്ല…പക്ഷേ…ആ വിഖ്യാതകലാകാരന്‍ നല്‍കിയ ആധുനിക മലയാള നാടക സങ്കേതത്തിന്‌ വയലായെ വിട്ടുപോവാനാവില്ല.

കഥാകാരന്റെ ജീവിതനാടകം

ആധുനിക മലയാള നാടകവേദിയേയും നാടകസാഹിത്യത്തേയും ഒരു പോലെ പോഷിപ്പിച്ച സമുന്നതനായ കലാകാരനാണ്‌ ഡോ. വയലാ വാസുദേവന്‍പിള്ള. നാടകത്തിനുവേണ്ടി ജീവിതം തന്നെ ഉഴിഞ്ഞുവെച്ചിരുന്ന അദ്ദേഹം കഴിഞ്ഞ 40 വര്‍ഷങ്ങളിലായി നാടകരചന, സംവിധാനം, സംഘാടനം, അദ്ധ്യാപനം, ഗവേഷണം, പരിശീലനം, പ്രഭാഷണം എന്നീ മേഖലകളില്‍ നല്‍കിയ സേവനങ്ങള്‍ അമൂല്യമാണ്‌. അതുകൊണ്ടുതന്നെ ആ വിയോഗം കൈരളിക്ക്‌ അക്ഷരാര്‍ത്ഥത്തില്‍ തീരാനഷ്ടമാകുന്നു.

കൊല്ലം ജില്ലയുടെ കിഴക്ക്‌ ഭാഗത്ത്‌ അഞ്ചലിനടുത്തുള്ള ഇട്ടിവാപഞ്ചായത്തിലെ വയലായില്‍ ജനിച്ചുവളര്‍ന്ന്‌, അവിടെയും അഞ്ചലിലും പ്രാഥമിക പഠനങ്ങള്‍ നിര്‍വഹിച്ച്‌, കേരള തലസ്ഥാനത്ത്‌ പഠിച്ചും പഠിപ്പിച്ചും ജീവിച്ച്‌, സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ കോഴിക്കോട്‌ സര്‍വകലാശാലയുടെ നാടകകേന്ദ്രത്തിന്‌ സാരഥ്യം വഹിച്ച്‌, അവിടെ കലയും സാമൂഹ്യ സേവനവും സമന്വയിപ്പിച്ച്‌ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചിട്ടും ലോകമേ തറവാട്‌ എന്ന മട്ടില്‍ നാടകപര്യടനം വ്യാപിപ്പിച്ച്‌, വീണ്ടും തിരുവനന്തപുരത്തെത്തി കേരള സര്‍വകലാശാലയില്‍ നാടകത്തിനും അനുബന്ധ ദൃശ്യകലകള്‍ക്കും പ്രത്യേകമായി ഒരു ആസ്ഥാനമുണ്ടാക്കി അതിന്റെ ഭരണകാര്യങ്ങളിലും പഠനകാര്യങ്ങളിലും ശ്രദ്ധിച്ച്‌ അതിന്റെ വളര്‍ച്ചയ്‌ക്ക്‌ വേണ്ടിയും അവിശ്രമം പരിശ്രമിച്ചുകൊണ്ടിരിക്കവേയാണ്‌ ആ വിലപ്പെട്ട പ്രാണനെ മൃത്യു അപഹരിച്ചത്‌.

കുഗ്രാമമായിരുന്ന വയലായില്‍ 1951ല്‍ ആരംഭിച്ച പ്രൈമറി സ്കൂളിലെ പ്രഥമവിദ്യാര്‍ത്ഥിയായിട്ടാണ്‌ അദ്ദേഹം പഠനം ആരംഭിക്കുന്നത്‌. ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍തന്നെ കുട്ടികളെ പഠിപ്പിക്കാനുള്ള യോഗം സിദ്ധിച്ച വിദ്യാര്‍ത്ഥിയാണ്‌ അദ്ദേഹം. കുടിപ്പള്ളിക്കൂടത്തില്‍ പഠിക്കുമ്പോള്‍ അക്ഷരങ്ങള്‍ മുഴുവനും കൂട്ടക്ഷരങ്ങളും പഠിച്ചുകഴിഞ്ഞിരുന്നു. പുറമേ കുചേലവൃത്തം കാണാതെ ചൊല്ലാനും അറിയാമായിരുന്നു. ശങ്കുകണിയാന്‍ എന്ന കുടിപ്പള്ളിക്കൂടം ആശാനാണ്‌ അതിന്‌ ഉത്തരവാദി. അതുകൊണ്ട്‌ ഒന്നാം ക്ലാസിലെ അദ്ധ്യാപകന്‍ കുട്ടന്‍പിള്ള സാറിന്‌ അദ്ധ്വാനഭാരം കുറഞ്ഞു. ആ റിട്ട. അദ്ധ്യാപകന്‍ കുട്ടികളെ അക്ഷരം പഠിപ്പിക്കാനുള്ള ചുമതല വാസുവിനെ ഏല്‍പ്പിച്ചിട്ട്‌ ക്ലാസ്സിലിരുന്ന്‌ സമൃദ്ധമായി ഉറങ്ങി.

നാട്ടിലെ ആദ്യത്തെ ഏക ഫസ്റ്റ്ക്ലാസ്‌ നേടിയാണ്‌ അദ്ദേഹം സ്കൂള്‍ ഫൈനല്‍ പാസ്സാകുന്നത്‌. അന്നത്തെ ഫസ്റ്റ്‌ ക്ലാസ്‌ ഇന്നത്തെ റാങ്കിനുതുല്യമാണെന്ന്‌ പറയേണ്ടിയിരിക്കുന്നു. പ്രശസ്തമായ വിജയം നേടുമ്പോള്‍ത്തന്നെ കലാഭിരുചിയിലെ മികവും പ്രകടിപ്പിച്ചു കഴിഞ്ഞിരുന്നു. 1962ല്‍ ചങ്ങനാശ്ശേരിയില്‍ നടന്ന സംസ്ഥാന യുവജനോത്സവത്തില്‍ പ്രസംഗകലയില്‍ രണ്ടാംസ്ഥാനം നേടി. മന്നത്ത്‌ പത്മനാഭനാണ്‌ അവാര്‍ഡ്‌ സമ്മാനിച്ചത്‌. ആ പരിചയത്തില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ പിന്നീട്‌ അദ്ദേഹം സര്‍ട്ടിഫിക്കറ്റുകളുമായി എംജി കോളേജില്‍ ചെന്ന്‌ ഉപരിപഠനത്തിന്‌ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും സ്കോളര്‍ഷിപ്പിന്റെ കാര്യത്തില്‍ യാതൊരു ഉറപ്പും ലഭിച്ചില്ല.

മാര്‍ ഇവാനിയോസ്‌ കോളേജില്‍ പ്രിന്‍സിപ്പാളായിരുന്ന ഗീവര്‍ഗീസ്‌ പണിക്കര്‍ അച്ചനെ സര്‍ട്ടിഫിക്കറ്റുകള്‍ കാണിച്ചു. അദ്ദേഹം വളരെ മതിപ്പോടെ അവ വാങ്ങിവെയ്‌ക്കുകയും അഡ്മിഷന്‌ സമയമായില്ലെങ്കിലും ഉറപ്പായി ഒരു തീയതി എഴുതിക്കൊടുക്കുകയും ചെയ്തു. വലിയ ഫീസണ്‍നും വാങ്ങിയതുമില്ല. മഹാരാജാസ്‌ സ്കോളര്‍ഷിപ്പും ലോണ്‍-കം-മെരിറ്റും അദ്ദേഹത്തിന്‌ ലഭിച്ചുതുടങ്ങി. രണ്ടും സര്‍ക്കാരിന്റേതുതന്നെ. രണ്ടാമത്തേത്‌ തവണകളായി തിരിച്ച്‌ അടയ്‌ക്കണമെന്നുമാത്രം. നിയമപരമായി ഒന്നേ കൈപ്പറ്റാന്‍ പാടുള്ളൂ എന്നതുകൊണ്ട്‌ ആദ്യത്തേത്‌ നിര്‍ത്തി. പ്രീയൂണിവേഴ്സിറ്റി മുതല്‍ എംഎ ക്ലാസുവരെ ഈ സാമ്പത്തിക സഹായം അദ്ദേഹത്തിന്‌ ഉപകരിച്ചു.

1965ല്‍ ഡിഗ്രിക്ക്‌ പഠിക്കുമ്പോള്‍ത്തന്നെ കോളേജ്‌ യൂണിയന്റെ ആര്‍ട്സ്‌ ക്ലബ്‌ സെക്രട്ടറിയായി. കോളേജ്‌ വാര്‍ഷികാഘോഷങ്ങളില്‍ നല്ല നടനും കവിയും എന്ന കീര്‍ത്തി നേടി.

വയലായില്‍ ആരംഭിച്ച്‌ അഞ്ചലില്‍ വികസിച്ച നാടകാഭിനയം മാര്‍ ഇവാനിയോസ്‌ കോളേജില്‍ പുഷ്ടിപ്പെട്ടു. പി.ജെ.ജോസഫ്‌ സാര്‍ കൂടെ നിന്ന്‌ സഹായിച്ചിട്ടുള്ളത്‌ പ്രത്യേകം അനുസ്മരിക്കേണ്ടതാണ്‌. 1968ല്‍ എംഎ (ഇംഗ്ലീഷ്‌) ഡിഗ്രി പരീക്ഷ കഴിഞ്ഞ ഉടന്‍ അവിടെ ജോലികിട്ടുന്നു. ആര്‍ച്ച്‌ ബിഷപ്പ്‌ ബനഡിക്റ്റ്‌ മാര്‍ ഗ്രിഗോറിയോസ്‌ മാര്‍ ഇവാനിയോസ്‌ കേളേജില്‍ത്തന്നെ ജോലി നല്‍കുകയാണുണ്ടായത്‌.

സ്കൂള്‍ ഓഫ്‌ ഡ്രാമയുടെ ചുമതലകള്‍ നിര്‍വഹിച്ചുകൊണ്ട്‌ തൃശൂരില്‍ താമസിക്കുമ്പോള്‍ 1988മെയ്‌ 18ന്‌ മറ്റൊരു മഹാകാര്യം സംഭവിച്ചു. വിവാഹജീവിതത്തോട്‌ പരാങ്മുഖനായിരുന്ന അദ്ദേഹം 43-ാ‍ം വയസ്സില്‍ ദാമ്പത്യജീവിതത്തിലേക്ക്‌ പ്രവേശിക്കുകയാണ്‌. സ്വത്തുചര്‍ച്ചവേണ്ട, സ്വര്‍ണം സ്വീകരിക്കുകയില്ല, കൊടുക്കുകയുമില്ല, കച്ചവടമല്ലാത്ത കല്യാണത്തിനുവഴങ്ങാം എന്നൊക്കെയുള്ള കരാറില്‍ ബന്ധപ്പെട്ടവരുടെ പ്രേരണയ്‌ക്കുവഴങ്ങി അദ്ദേഹം പരിഗ്രഹിച്ചത്‌ പ്രമുഖ സ്വാതന്ത്ര്യസമരപോരാളിയും ചരിത്രകാരനും ഗവേഷകനും ഐഎന്‍എ ഭടനും സര്‍വ്വോപരി സുഭാഷ്ചന്ദ്രബോസിന്റെ പ്രൈവറ്റ്‌ സെക്രട്ടറിയുമായിരുന്ന കൊടുങ്ങല്ലൂര്‍ പാലിശ്ശേരി നാരായണമേനോന്റെ മകളും കോഴിക്കോട്‌ യൂണിവേഴ്സിറ്റിയിലെ തന്നെ ജീവനക്കാരിയുമായിരുന്ന വത്സലയെയാണ്‌.

ഒട്ടുമിക്ക വിദേശ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. അമേരിക്ക, ജപ്പാന്‍, ജര്‍മ്മനി, ഗ്രീസ്‌ എന്നിവിടങ്ങളില്‍ ഈരണ്ടു തവണ പോയിട്ടുണ്ട്‌. യുഎസ്‌എയില്‍ രണ്ടു തവണയായി ഒമ്പതുമാസവും ഗള്‍ഫ്‌ നാടുകളില്‍ ഒന്നരമാസവും റഷ്യയില്‍ രണ്ടുമാസവും ചൈനയില്‍ ഒരു മാസവും തങ്ങി.

ഏറ്റവും ആകര്‍ഷണീയമായി അദ്ദേഹത്തിന്‌ തോന്നിയത്‌ ജപ്പാനാണ്‌. സമാധാനപ്രിയരും ബുദ്ധിയുള്ളവരുമായ ജനങ്ങള്‍. ഇംഗ്ലണ്ട്‌ സന്ദര്‍ശിച്ചപ്പോള്‍ നേരത്തെ തന്നെ പരിചയമുള്ള അനുഭൂതിയായിരുന്നു. ഷേക്സ്പിയറുടെ ജന്മസ്ഥലത്ത്‌ പല പ്രാവശ്യം പോയി. അവിടെ മാത്രം അഞ്ച്‌ നാടകശാലകള്‍ ഒരേ സമയം പ്രവര്‍ത്തിക്കുന്നുണ്ട്‌. നാടകാസ്വാദനത്തിന്‌ സദാജനത്തിരക്കുമുണ്ട്‌. ടിക്കറ്റ്‌ ലഭിക്കാന്‍പോലും പ്രയാസം. . വിദേശത്ത്‌ പോകാന്‍ ഇഷ്ടമാണെങ്കിലും സ്ഥിരതാമസം വയലാ ആഗ്രഹിച്ചില്ല. മുമ്പ്‌ മാര്‍ ഇവാനിയോസ്‌ കോളേജില്‍ വിദ്യാര്‍ത്ഥിയും അദ്ധ്യാപകനും ആയിരുന്ന വേളകളില്‍ പുരോഹിതരും അല്ലാത്തവരുമായ അദ്ധ്യാപകര്‍ അമേരിക്കയുടേയും ഇംഗ്ലണ്ടിന്റേയും അപദാനങ്ങള്‍ പ്രകീര്‍ത്തിക്കുന്നത്‌. കേള്‍ക്കുമ്പോള്‍ വിദേശവാസം ആഗ്രഹിച്ചിട്ടുണ്ടെങ്കിലും പില്‍ക്കാല അനുഭവങ്ങള്‍ മറുനാട്ടില്‍ ഹ്രസ്വസന്ദര്‍ശനമേ പാടുള്ളൂവെന്ന്‌ ബോധ്യപ്പെടുത്തി. വിദേശത്ത്‌ ജീവിക്കുന്ന മിക്കവരുടെയും പ്രധാനലക്ഷ്യം ധനസമ്പാദനം മാത്രമാണല്ലോ. ജന്മനാടും അവിടത്തെ ഗ്രാമവീഥികളും മുറുക്കാന്‍ കടക്കാര്‍ ഉള്‍പ്പെടെയുള്ള പഴയ കൂട്ടുകാരുമായിരുന്നു അദ്ദേഹത്തിന്‌ ഏറെ ഇഷ്ടം.

കഥകള്‍പോലെയും കവിതകള്‍പോലെയും സ്വതന്ത്ര്യവും സുഘടിതവും സമ്പൂര്‍ണവുമാണ്‌ ഡോ.വയലായുടെ നാടകങ്ങള്‍. രചന, രംഗാവതരണം, രസാസ്വാദാനം എന്നീ മൂന്നു ഘടകങ്ങളും ഒരേരീതിയില്‍ ഗുണപരമായി തെളിഞ്ഞുനില്‍ക്കുന്നവയാണ്‌ അദ്ദേഹത്തിന്റെ കൃതികളെല്ലാം. വിദ്യാഭ്യാസ മൂല്യവും വിനോദവും സാമൂഹിക നന്മയും പുരോഗമന വാഞ്ഛയും യുദ്ധവിരോധവും പരിസ്ഥിതി പ്രേമവും എല്ലാം അരങ്ങിന്റെ ഭാഷയില്‍ അങ്കുരിപ്പിക്കുകയാണ്‌ അവ. സംഘാഭിനയവും മനോധര്‍മ പ്രകടനവും കൊണ്ട്‌ അവയിലെ ആശയങ്ങള്‍ പ്രേക്ഷകഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുന്നു. കാണികളില്‍ സ്നേഹവും ശാന്തിയും കൂട്ടായ്മയും വളര്‍ത്താന്‍ അവ പ്രേരിപ്പിക്കുന്നു.

നാടക കലയില്‍ നിരവധി ഗവേഷണങ്ങള്‍ നടത്തിയിട്ടുള്ള അദ്ദേഹം വിദേശ രാജ്യങ്ങളിലടക്കം നാടകസംബന്ധിയായ ശില്‍പശാലകളില്‍ പങ്കെടുക്കുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌. 13 പേര്‍ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നാടകകലാപഠനത്തില്‍ കോഴിക്കോട്‌ യൂണിവേഴ്സിറ്റിയില്‍ നിന്ന്‌ ഡോക്ടറേറ്റ്‌ നേടി. കൂടാതെ കേരള കലാമണ്ഡലം ഡീംഡ്‌ യൂണിവേഴ്സിറ്റിയിലും കേരള സര്‍വകലാശാലയിലും അദ്ദേഹം ഗവേഷണ മേല്‍നോട്ടം വഹിച്ചു.

സംവിധായകന്റെ കലയാണ്‌ നാടകമെന്ന ചിന്താഗതിക്ക്‌ പ്രചാരമുണ്ട്‌. വ്യത്യസ്ത സംവിധാനശൈലികള്‍ നാടകരൂപങ്ങളുടെ ആവിര്‍ഭാവത്തിന്‌ വഴിതെളിച്ചിട്ടുണ്ട്‌. നാടകാവതരണത്തിന്റെ സമഗ്രമായ ആസൂത്രണമാണ്‌ നാടക സംവിധാനം. നാടകത്തിന്റെ അന്തര്‍ഭാവം, ലക്ഷ്യം, കലാസങ്കല്‍പം എന്നിവ സാക്ഷാത്കരിക്കാന്‍ പര്യാപ്തമായ രീതിയില്‍ അവതരണത്തിന്റെ വിവിധ ഘടകങ്ങള്‍ തെരഞ്ഞെടുക്കുകയും സജ്ജമാക്കുകയും ഉചിതമായി സന്നിവേശിപ്പിക്കുകയും ചെയ്യുക എന്ന കലയാണത്‌. നാടകരചനയിലും നാടകഗവേഷണത്തിലും മാത്രമല്ല നാടകസംവിധാനത്തിലും ഡോ.വയലാ വ്യക്തിമുദ്ര പതിപ്പിച്ചു. കുചേലഗാഥ എന്ന സ്വന്തം നാടകം ഏഷ്യന്‍ നാടകോത്സവത്തില്‍ ദക്ഷിണ കൊറിയയിലെ ബുസാനില്‍ സംവിധാനം ചെയ്ത്‌ അവതരിപ്പിച്ചു. സംസ്ഥാന-ദേശീയ- അന്തര്‍ദേശീയ നാടകോത്സവങ്ങളില്‍ അവതരിപ്പിച്ച പല നാടകങ്ങളുടെയും സംവിധാന കര്‍മം നിര്‍വഹിച്ചിട്ടുള്ളതും അദ്ദേഹം തന്നെ. സ്വന്തം നാടകങ്ങള്‍ കൂടാതെ അദ്ദേഹം സംവിധാനം ചെയ്ത രചനകളുടെ കൂട്ടത്തില്‍ ചന്ദ്രോദയം (ലേഡി ഗ്രിഗറി) ദൂതഘടോല്‍ക്കചം (ഭാസന്‍), വിശുദ്ധരുടെ നീരുറവ (ജെ.എം.സിഞ്ച്‌) മാക്ബത്ത്‌ (ഷേക്സിപയര്‍), ഈഡിപ്പസ്‌ (സോഫോക്ലിസ്‌), ഭരതവാക്യം, പൂജാമുറി, മൃഗതൃഷ്ണ (ജി.ശങ്കരപിള്ള), മുക്തധാര (ടാഗോര്‍), വെള്ളപ്പൊക്കം (കെ.ടി.മുഹമ്മദ്‌), കാഞ്ചന സീത (സി.എന്‍.ശ്രീകണ്ഠന്‍നായര്‍), ദൈവത്താര്‍ (കാവാലം) കാട്ടുതാറാവുകള്‍ (ഇബ്സന്‍) തുടങ്ങിയ പ്രധാന കൃതികളും ഉള്‍പ്പെടുന്നു.

ജീവിതം തന്നെ നാടകമാക്കിയ ഡോ.വയലാ സാമൂഹ്യ പ്രശ്നങ്ങളോട്‌ സജീവമായി പ്രതികരിക്കാനും നിര്‍ണായകഘട്ടങ്ങളില്‍ നേതൃത്വം നല്‍കാനും സമയം കണ്ടെത്തി. വിദ്യാഭ്യാസ സാംസ്കാരിക പാരിസ്ഥിതിക പൗരാവകാശ പ്രശ്നങ്ങളൊന്നാകെ അദ്ദേഹത്തെ വലിച്ചിഴച്ചിട്ടുണ്ട്‌. ജന്മനാടായ വയലായില്‍ ഗ്രന്ഥശാലയും ഹൈസ്ക്കൂളും പടുത്തുയര്‍ത്താന്‍ പ്രകടിപ്പിച്ച ത്യാഗസന്നദ്ധത അയ്യന്തോളിലെ പൊതുപ്രവര്‍ത്തനങ്ങളിലേക്ക്‌ കൂടി വ്യാപിച്ചിരുന്നു. ഇത്‌ സാഹിത്യസപര്യയ്‌ക്ക്‌ സമാന്തരമായി സാമൂഹിക സേവനത്തെ പരിഗണിച്ചിരുന്ന ഒരു വിശിഷ്ടവ്യക്തിത്വത്തിന്റെ മകുടോദാഹരണമാണ്‌. ലാലൂരിലെ മാലിന്യപ്രശ്നങ്ങള്‍, പുത്തൂര്‍ പന്നിവളര്‍ത്തല്‍ കേന്ദ്രത്തിലെ ജല മലിനീകരണം എന്നിവയുടെയൊക്കെ മുന്നില്‍ വയലാ വാസുദേവന്‍ പിള്ളയെ നാം കണ്ടു. തിരക്കേറിയ ജീവിതത്തിനിടയിലും മനസ്സില്‍ മനുഷ്യത്വം പേറിനടന്ന സ്നേഹസമ്പന്നനായിരുന്നു ഈ ഉദാരശീലനായ ഗാന്ധിയന്‍.

അദ്ധ്യാപനം ഏറെ ഇഷ്ടമായിരുന്നു. ഒപ്പം വീണ്ടും വീണ്ടും എഴുതണമെന്നായിരുന്നു വയലായുടെ തീരാമോഹം. അത്‌ കൂടുതല്‍ സന്തോഷം പകര്‍ന്നു. മാര്‍ ഇവാനിയോസില്‍ നിന്ന്‌ സ്കൂള്‍ ഓഫ്‌ ഡ്രാമയിലേക്ക്‌ യാത്രയാക്കുമ്പോള്‍ അയ്യപ്പപണിക്കര്‍ പറഞ്ഞു, “സര്‍ഗാത്മക രചന കുറയ്‌ക്കരുത്‌. എഴുതാന്‍ തുടങ്ങുമ്പോള്‍ ഇതിവൃത്തവും കഥാപാത്രങ്ങളും താനേ വരും. അവയോട്‌ യഥാസമയം നീതിപുലര്‍ത്തിയില്ലെങ്കില്‍ പിന്നീട്‌ വഴങ്ങില്ല. മിക്ക എഴുത്തുകാരുടേയും മനസ്സുകള്‍ പട്ടടിഞ്ഞ കഥകളുടെയും കഥാപാത്രങ്ങളുടെയും ശ്മശാനങ്ങളാണെന്നത്‌ ഓര്‍മവേണം”. ആ ഉപദേശം എപ്പോഴും മനസ്സിലുണ്ടായിരുന്നു. അതുകൊണ്ടു അരനിമിഷം പോലും ആ പ്രതിഭാശാലി പാഴാക്കിയില്ല.

അമ്മയുടെ വേര്‍പാട്‌ തന്നെയാണ്‌ ആ മനസ്സിലെ തീരാദുഃഖം. ലോകത്ത്‌ എവിടെയായിരുന്നാലും മാതാവിന്റെ ചരമദിനമായ ഒക്ടോബര്‍ നാലിന്‌ അദ്ദേഹം വയലായിലെത്തും. സഹോദരങ്ങളും അവരുടെ മക്കളുമൊത്ത്‌ ആ ദിനം ആചരിക്കും. അന്നു മുഴുവന്‍ മേറ്റ്ല്ലാം മാറ്റിവച്ച്‌ മാതൃസ്മരണയില്‍ മുഴുകിയിരിക്കുന്ന പതിവ്‌ അദ്ദേഹം ഒരിക്കലും തെറ്റിക്കാറില്ലായിരുന്നു. എന്നാല്‍ ഈ ഒക്ടോബര്‍ പിറക്കും മുമ്പ്‌ അദ്ദേഹം മാതൃസവിധത്തിലേയ്‌ക്ക്‌ യാത്രയാവുകയാണുണ്ടായത്‌.

Tags: Print Edition
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

സിന്ധു നദീതട കരാര്‍ മരവിപ്പിച്ചതടക്കം പാകിസ്ഥാനെതിരായ നീക്കങ്ങള്‍ തുടരുമെന്ന് കേന്ദ്രം

ഇന്ത്യൻ സൈന്യത്തിന്റെ ‘ഓപ്പറേഷൻ സിന്ദൂർ ‘ പ്രചോദനമായി ; ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം പെൺകുട്ടി ; പേര് സിന്ദൂർ എന്നാക്കി മാറ്റി

ഇന്ത്യയുടെ ഡ്രോണ്‍ നിര്‍മ്മാണക്കമ്പനികളുടെ ഓഹരി വിലയില്‍ കുതിച്ചുകയറ്റം

56 ഇഞ്ചുള്ള നെഞ്ചളവ് തന്നെയാണ് അയാളുടേതെന്ന് തെളിഞ്ഞു…

വെടിനിര്‍ത്തല്‍ ഇന്ത്യയുടെ വിജയം

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇന്ത്യയും പാകിസ്ഥാനും;സൈന്യത്തിലെ ഉന്നതോദ്യോഗസ്ഥര്‍ തമ്മില്‍ മെയ് 12ന് ചര്‍ച്ച

വെടിനിര്‍ത്തലിന് ഇരുരാജ്യവും സമ്മതിച്ചെന്ന ട്രംപിന്‍റെ പ്രഖ്യാപനം പുറത്തുവന്നതുമുതല്‍ ഭാരതമാതാവിന് മുന്‍പില്‍ മുട്ടുകുത്തി, കൈകൂപ്പി വെടനിര്‍ത്തല്‍ വേണം എന്ന് കരഞ്ഞുനിലവിളിക്കുന്ന പാകിസ്ഥാന്‍നേതാവിന്‍റെ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്ന കാര്‍ട്ടൂണ്‍

ഇന്ത്യയുടെ അടിയേറ്റ് കരഞ്ഞ് നിലവിളിച്ച് പാകിസ്ഥാന്‍; പാകിസ്ഥാനും ഇന്ത്യയും വെടിനിര്‍ത്തല്‍ സമ്മതിച്ചെന്ന് പ്രഖ്യാപിച്ച് ട്രംപ്

തകർന്ന് വീണ പാകിസ്ഥാൻ മിസൈലിന്റെ ഭാഗം ആക്രിക്കടയിൽ വിൽക്കാൻ കൊണ്ടു പോകുന്ന യുവാക്കൾ : വൈറലായി വീഡിയോ

മുസ്ലിം രാജ്യങ്ങളില്‍ നിന്നും പാകിസ്ഥാന് അടി; പാകിസ്ഥാന്റെ സൂപ്പര്‍ ലീഗ് ക്രിക്കറ്റ് ഈ മണ്ണില്‍ വേണ്ടെന്ന് യുഎഇ; ടൂര്‍ണ്ണമെന്‍റ് നീട്ടിവെച്ചു

‘പാകിസ്ഥാൻ അനുകൂല’ പ്രസ്താവനകൾ ; അസമിൽ പിടിയിലായത് 50 ഓളം തീവ്ര ഇസ്ലാമിസ്റ്റുകൾ : ദേശവിരുദ്ധ നീക്കങ്ങൾ നടത്തുന്നവരെ വെറുതെ വിടില്ലെന്ന് ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies