തിരുവനന്തപുരം : സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാരുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കാണ് ഏറ്റവുമധികം ആസ്തിയുള്ളത്. 1,40,10,408 രൂപയാണു കുഞ്ഞാലിക്കുട്ടിയുടെ ആസ്തി. രണ്ട് വീട്, 13.22 ഏക്കര്‍ ഭൂമി, മൂന്ന് കാര്‍, സ്വര്‍ണാഭരണം എന്നിങ്ങനയൊണ് ഈ സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കുടുംബത്തിനും 21,86,828 രൂപയുടെ സ്വത്തുണ്ട്. ഇതില്‍ 25,403 രൂപ ഉമ്മന്‍ചാണ്ടിയുടെ കൈവശമുണ്ട്. ഏറ്റവും കുറവ് സമ്പാദ്യം പി.കെ. ജയലക്ഷ്മിക്കാണ്. 1.27 ഏക്കര്‍ സ്ഥലവും രണ്ടു ലക്ഷം രൂപയുടെ ബാങ്കുനിക്ഷേപവുമാണ് ഉള്ളത്.
വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് (68 ലക്ഷം), സാമൂഹിക ക്ഷേമമന്ത്രി എം.കെ. മുനീര്‍ (28 ലക്ഷം), ഭക്ഷ്യമന്ത്രി ടി.എം. ജേക്കബ് (47 ലക്ഷം), ധനമന്ത്രി കെ.എം. മാണി (14 ലക്ഷം), വനം മന്ത്രി കെ.ബി. ഗണേശ് കുമാര്‍ (11 ലക്ഷം) എന്നിവരും സ്വത്ത് വെളിപ്പെടുത്തി.
സഹകരണ മന്ത്രി സി.എന്‍.ബാലകൃഷ്ണനും, പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന് 22 ലക്ഷം രൂപയുടെയും സ്വത്തുണ്ട്. റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് 11 ലക്ഷം രൂപയുടെ സ്വത്താണുള്ളത്. ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ കൈവശം 20 ഏക്കര്‍ ഭൂമിയുണ്ട്. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്, ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ എന്നിവര്‍ സ്വത്ത് വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം പലരും വെളിപ്പെടുത്തിയിരിക്കുന്ന സ്വത്ത് വിവരങ്ങള്‍ പൂര്‍ണമല്ല. മക്കളുടെ പേരിലുള്ളതോ, ഭാര്യയുടെ പേരിലുള്ളതോ ആയ സ്വത്തുവകകളെ കുറിച്ച് മന്ത്രിമാര്‍ മൗനം പാലിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: