തിരുവനന്തപുരം: സ്വകാര്യ മൂലധന നിക്ഷേപം നടത്താന്‍ താല്പര്യം പ്രകടിപ്പിച്ച് അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥര്‍ കേരളത്തിലെ സി.പി.എം നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന വിക്കിലീക്സ് വെളിപ്പെടുത്തല്‍ ശരിയാണെന്ന് ഡോ. തോമസ് ഐസക് വ്യക്തമാക്കി. സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേന്ദ്രകമ്മിറ്റിയംഗങ്ങളായ തോമസ് ഐസക്, എം.എ.ബേബി എന്നിവരുമായി യുഎസ് എംബസിയിലെ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയെന്നായിരുന്നു വിക്കിലീക്സ് വെളിപ്പെടുത്തല്‍.
പാര്‍ട്ടിയുടെ കാഴ്ചപ്പാടാണ് ചര്‍ച്ചയില്‍ പറഞ്ഞത്. പലരുടേയും തെറ്റിദ്ധാരണ സിപിഎം വിദേശ മൂലധനത്തെ എതിര്‍ക്കുന്നുവെന്നാണ്. എന്നാല്‍ ഇത് തെറ്റാണെന്നും പുതുക്കിയ പാര്‍ട്ടി പരിപാടിയില്‍ വിപ്ലവം കഴിഞ്ഞാല്‍ മൂന്നാമത്തെ ഇനമായി കാണിക്കുന്നത് സാങ്കേതിക വിദ്യ, ഉല്‍പ്പാദനക്ഷമത എന്നിവ വര്‍ദ്ധിപ്പിക്കാന്‍ തെരഞ്ഞെടുത്ത മേഖലകളില്‍ വിദേശ മൂലധന നിക്ഷേപം അനുവദിക്കാമെന്നാണെന്നും തോമസ് ഐസക്ക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: