കോട്ടയം: യുവാക്കളില്‍ ഉത്തരവാദിത്വബോധം ഉണ്ടാകണമെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പറഞ്ഞു. കോട്ടയം അതിരൂപതയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം കോട്ടയം ബിസിഎം കോളജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
ഉച്ചയ്ക്ക് 12ന് കോട്ടയം ബിസിഎം കോളജ് ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി സാല്‍വത്തോറെ പെനാക്യോ , ആര്‍ച്ച് ബിഷപ് മാര്‍ മാത്യൂ മൂലക്കാട്ട്, മന്ത്രിമാരായ കെ.എം മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ജോസ് കെ.മാണി എം.പി, ജസ്റ്റീസ് സിറിയക് ജോസഫ് തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.
കൊല്ലത്തു നിന്ന് ഹോലികോപ്ടറില്‍ രാവിലെ 11.55ന് രാഷ്ട്രപതി പോലീസ് പരേഡ് ഗ്രൗണ്ടില്‍ എത്തി. തുടര്‍ന്ന് കാര്‍ മാര്‍ഗമാണ് സമ്മേളന വേദിയില്‍ എത്തിച്ചേര്‍ന്നത്. പ്രത്യേകം പാസ് നല്കിയ ആയിരം പേര്‍ക്കായിരുന്നു ഓഡിറ്റോറിയത്തില്‍ പ്രവേശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: