ന്യൂദല്‍ഹി: അണ്ണാ ഹസാരെ സംഘവും കേന്ദ്ര സര്‍ക്കാരും വീണ്ടും ഏറ്റുമുട്ടലിലേക്ക്. പ്രമേയം പാസാക്കുന്നത് സംബന്ധിച്ച് അണ്ണാ ഹസാരെ സംഘവും കേന്ദ്രമന്ത്രി സല്മാന് ഖുര്‍ഷിദും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
അതേസമയം സര്‍ക്കാര്‍ തങ്ങളെ വഞ്ചിച്ചുവെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം പ്രശാന്ത് ഭൂഷണ് പറഞ്ഞു. പാര്‍ലമെന്റില്‍ ചര്‍ച്ച മാത്രം പോരെന്നും എംപിമാരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടേയും നിലപാട് അറിയിക്കണമെന്നും ഇല്ലെങ്കില്‍ ഹസാരെ നിരാഹാരം തുടരുമെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു.
അണ്ണാ ഹസാരെ സംഘം നിലപാട് കര്‍ക്കശമാക്കിയ പശ്ചാത്തലത്തില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി വീണ്ടും ഉന്നതതല യോഗം വിളിച്ചു. സ്വതന്ത്ര ലോക്പാലും സംസ്ഥാന അടിസ്ഥാനത്തില്‍ ലോക്പാലിന് തത്ത്യുല്യമായ സ്വതന്ത്ര ലോകായുക്ത സ്ഥാപിക്കുക, ജഡ്ജിമാര്‍ ഒഴികെയുള്ള എല്ലാ ജഡ്ജിമാരെയും ലോകാപാല്‍ പരിധിയില്‍ കൊണ്ടുവരിക, പൊതുജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളിലും പൗരാവകാശങ്ങള്‍ സംബന്ധിച്ച പത്രിക പ്രദര്‍ശിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും ഇതു സംബന്ധിച്ച പ്രമേയം പാസാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: