തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപനങ്ങളോടു ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടമായിരിക്കുക യാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി. സംസ്ഥാന സര്‍ക്കാറിന്റെ ഒരു രൂപയ്ക്ക്ജ് ഒരു കിലോ അരി വിതരണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി.
പലതും പ്രഖ്യാപനങ്ങള്‍ മാത്രമായി ഒതുങ്ങുകയാണ്. ചുവപ്പുനാടയില്‍ കുരുങ്ങാതെ പ്രഖ്യാപനങ്ങള്‍ ജനങ്ങളിലേക്കെത്തണം. അത് സാധ്യമാകാത്തതുകൊണ്ടാണ് രാജ്യത്ത് പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരുന്നത്. അഴിമതി ഇല്ലാതാക്കാന്‍ സ്വയം പ്രതിജ്ഞയെടുക്കണമെന്നും ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: