ന്യൂദല്‍ഹി: അണ്ണാ ഹസാരെ നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി. ഹസാരെ ഇന്ന് സമരം അവസാനിപ്പിക്കു മെന്നാണ് പ്രതീക്ഷിയെന്നും അദ്ദേഹം പറഞ്ഞു. ലോക്പാല്‍ വിഷയത്തില്‍ ലോക്സഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു പ്രണബ്.
ഹസാരെ ഉയര്‍ത്തുന്ന വിഷയങ്ങള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. എന്നാല്‍ അവ ഭരണഘടനാപരമാണോ എന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ച ആവശ്യമുണ്ട്. നിയമ നിര്‍മ്മാണത്തിനുള്ള പരമാധികാരം പാര്‍ലമെന്റിനാണ് എന്നും ഇക്കാര്യത്തില്‍ ഭരണഘടനയ്ക്ക് അനുസൃതമായ നടപടിക്രമങ്ങള്‍ പാലിക്കപ്പെടണമെന്നും പ്രണബ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: