ന്യൂദല്‍ഹി: തന്റെ ആരോഗ്യ സ്ഥിതിയെപ്പറ്റി ആരും ആശങ്കപ്പെടേണ്ടെന്നും ലോക്പാല്‍ ബില്‍ നടപ്പിലാകും വരെ താന്‍ ജീവിച്ചിരിക്കുമെന്നും അണ്ണാ ഹസാരെ. ഇനിയും മൂന്നോ നാലോ ദിവസങ്ങള്‍ കൂടി നിരാഹാരം തുടരാന്‍ കഴിയുമെന്നും ജനങ്ങളുടെ പിന്തുണയാണ് തന്റെ ഊര്‍ജമെന്നും ഹസാരെ പറഞ്ഞു. നിരാഹാര സമരത്തിന്റെ പന്ത്രണ്ടാം ദിവസത്തില്‍ സമരവേദിയില്‍ അനുയായികളെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു ഹസാരെ.
അതേസമയം, നിരാഹാര സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ അണ്ണാ ഹസാരെയുടെ ആരോഗ്യനില കൂടുതല്‍ മോശമായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം താഴ്ന്നനിലയിലാണെന്നും ശരീരഭാരം ഏഴുകിലോഗ്രാം കുറഞ്ഞിട്ടുണ്ട്. നിര്‍ജ്ജലീകരണവും ക്ഷീണവും അദ്ദേഹത്തെ ബാധിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: