അള്ജീര്സ്: അള്‍ജീരിയായിലെ സൈനിക കേന്ദ്രത്തിലുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 18 പേര് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 16 പേര് സൈനികരാണ്. അള്‍ജീരിയന്‍ തലസ്ഥാനമായ അള്ജീര്സില് നിന്ന് നൂറു കിലോമീറ്റര്‍ അകലെ ചെര്‍ച്ചില്‍ നഗരത്തിലായിരുന്നു സംഭവം. രണ്ട് ചാവേറുകളാണ് പൊട്ടിത്തെറിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നില്‍ അല്‍-ഖായിദ ബന്ധമുള്ള എക്യുഐഎം എന്ന സംഘടനയാണെന്ന് സംശയിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒരാഴ്ച മുമ്പ് ടിസി ഒസു നഗരത്തിലെ പോലീസ് സ്റ്റേഷനില്‍ ഉണ്ടായ ചാവേറാക്രമണത്തിന്റെ ഉത്തവാദിത്വം എക്യുഐഎം എന്ന സംഘടന ഏറ്റെടുത്തിരുന്നു. പേലീസ് സ്റ്റേഷന് സ്ഫോടനത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: