മുണ്ടക്കയം: മുണ്ടക്കയം ഹെഡ്പോസ്റ്റോഫീസില്‍ വീണ്ടും മോഷണശ്രമം നടന്നു. തുടര്‍ച്ചയായി ആറാം തവണയാണ് ഇവിടെ മോഷണം നടക്കുന്നത്. വെള്ളിയാഴ്ച ഡ്യൂട്ടിക്കെത്തിയ ജീവനക്കാരാണ് മോഷണശ്രമം അറിയുന്നത്. ആഫീസിണ്റ്റെ പിന്‍വശത്തെ പട്ടികഅഴി തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നതെന്നു കരുതുന്നു. കെട്ടിടത്തിണ്റ്റെ പിന്‍വശത്തായിരുന്ന അരകല്ലിണ്റ്റെ അമ്മിക്കല് ഉപയോഗിച്ചു കതകുകള്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് അഞ്ചു കതകുകള്‍ അമ്മിക്കല് ഉപയോഗിച്ചു തകര്‍ത്തിട്ടുണ്ട്. കൂടാതെ പ്രധാന മുറിയിലേക്കുള്ള ഫ്ളൈഫുഡ് മറ തകര്‍ത്താണ് കടന്നിരിയ്ക്കുന്നത്. മുറിക്കുള്ളില്‍ കടന്ന തസ്കരന് ഫയലുകള്‍ വാരിവലിച്ചിടുകയും കവറുകളില്‍ ഉണ്ടായിരുന്ന ചെക്കുകളും മറ്റും ചിതറിയ നിലയിലുമായിരുന്നു. ആളുകള്‍ക്കും നല്‍കുന്നതിനായി സൂക്ഷിച്ചിരുന്ന തപാല്‍ ഉരുപ്പടികള്‍ വാരിവലിച്ചെറിഞ്ഞ നിലയിലായിരുന്നു. കംപ്യൂട്ടര്‍ മുറി, സ്ട്രോങ്ങ്റൂം എന്നിവിടങ്ങളില്‍ മോഷണശ്രമം നടന്നിട്ടുണ്ട്. അകത്തുനിന്നും പൂട്ടിയിരുന്ന കതക് തുറന്ന് അതുവഴിയാണ് കള്ളന് കടന്നുവെന്നു കരുതുന്നു. 4 വര്‍ഷം മുന്‍പ് 1.68 ലക്ഷം രൂപ കാണാതായത് ഏറെ വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് താക്കോല്‍ സൂക്ഷിപ്പുകാരായ രണ്ടുപേരെ സസ്പെന്‍ഡു ചെയ്തിരുന്നു. തുടര്‍ന്ന് വകുപ്പുതല അന്വേഷണവും പോലീസ് അന്വേഷണവും നടന്നെങ്കിലും യാഥാര്‍ത്ഥ്യം ഇതുവരെയും വ്യക്തമായില്ല. പണാപഹരണം സംബന്ധിച്ചു മാധ്യമങ്ങള്‍ക്കും വകുപ്പുമേധാവികള്‍ക്കും വിവരങ്ങള്‍ നല്‍കിയിരുന്നു. ഇതേ ഓഫീസിലെ പോസ്റ്റ്മാന് ബൈക്ക് അപകടത്തില്‍ മരണപ്പെട്ടതിലെ ദുരൂഹത ഇപ്പോഴും നിലനില്‍ക്കുകയാണ്. വണ്ടന്‍പതാല്‍ കുളങ്ങര രാജു (47) ആണ് അപകടത്തില്‍ മരിച്ചത്. മുണ്ടക്കയം എസ്.ഐ. സുരേഷ്കുമാറിണ്റ്റെ നേതൃത്വത്തില്‍ പോലീസും, വിരലടയാള വിദഗ്ധരുമെത്തി അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: