ന്യൂദല്‍ഹി: ലോക്പാല്‍ ബില്‍ നാളെ ലോക്സഭ ചര്‍ച്ച ചെയ്യും. പാര്‍ലമെന്ററി കാര്യമന്ത്രി പവന്‍കുമാര്‍ ബെന്‍സാലാണ് ഇക്കാര്യം അറിയിച്ചത്. അതിനിടെ, ശക്തമായ ലോക്പാല്‍ ആവശ്യപ്പെട്ടുള്ള പ്രമേയം നാളെ ലോക്സഭയില്‍ അവതരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചു. േ ലാക്പാല് ബില്ലിനുമേല്‍ ചട്ടം 184 പ്രകാരം വോട്ടിങ്ങോടെയുളള ചര്‍ച്ചയാണ് വേണ്ടതെന്ന് ബിജെപി ആവശ്യപ്പെട്ടു.
ദേശസുരക്ഷ ഒഴികെയുള്ള പ്രധാനമന്ത്രിയുടെ അധികാര പദവികളെ ലോക്പാല്‍ പരിധിയില്‍ പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നാളെ ബിജെപി അവതരിപ്പിക്കും. ലോക്പാല്‍ ഇന്ന് ചര്‍ച്ച ചെയ്യുമെന്നായിരുന്നു സ്പീക്കര്‍ നേരത്തേ അറിയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: