കോട്ടയം: സംസ്ഥാന സിവില്‍ സപ്ളൈസ് കോര്‍പ്പറേഷണ്റ്റെ ആഭിമുഖ്യത്തിലുളള ഓണം-റംസാന്‍ പീപ്പിള്‍ ബസാര്‍ കോട്ടയം നഗരത്തിലെ ശാസ്ത്രി റോഡിലുളള സി.എസ്.ഐ. മൈതാനിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് രാധാ വി. നായര്‍ ഉദ്ഘാടനം ചെയ്തു. ആദ്യവില്‍പ്പന ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ സിന്‍സി പാറേല്‍ അധ്യക്ഷത വഹിച്ചു. സപ്ളൈകോ റീജണല്‍ മാനേജര്‍ എന്‍.കെ. ദേവരാജന്‍ സ്വാഗതവും ജില്ലാ സപ്ളൈ ഓഫീസര്‍ എസ്. ശ്രീലത നന്ദിയും പറഞ്ഞു. പലവ്യഞ്ജനം, സ്റ്റേഷനറി, കറയുല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ബസാറില്‍ ലഭിക്കും. സബ്സിഡി നിരക്കില്‍ ലഭിക്കുന്ന സാധനങ്ങള്‍ക്ക് ഉപഭോക്താക്കള്‍ റേഷന്‍ കാര്‍ഡുമായി എത്തണമെന്ന് സപ്ളൈകോ അധികൃതര്‍ അറിയിച്ചു. സാധനങ്ങളുടെ പട്ടികയും വിലയും ചുവടെ. (വില കിലോഗ്രാമിന്) ഉഴുന്ന് ബോള്‍ – ൩൬ രൂപ, വന്‍പയര്‍ – ൨൬.൫൦ രൂപ, തുവരപ്പരിപ്പ് – ൩൪ രൂപ, പീസ് പരിപ്പ് – ൧൮ രൂപ, മുളക് – ൪൫ രൂപ, മല്ലി- ൫൭ രൂപ, ജീരകം- ൯൬ രൂപ, കടുക്- ൨൨ രൂപ, ഉലുവ- ൨൮ രൂപ, പഞ്ചസാര- ൨൫ രൂപ, മാവേലി മട്ട അരി- ൧൬ രൂപ, മാവേലി പച്ചരി- ൧൬ രൂപ, ശബരി വെളിച്ചെണ്ണ- (ഒരു ലിറ്റര്‍) ൯൯ രൂപ, , ശബരി തേയില (ലൂസ്)- ൧൦൬ രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: