ന്യൂദല്‍ഹി: ജനലോക്പാല്‍ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ രൂപമായിട്ടില്ലെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പവന്‍കുമാര്‍ ബെന്‍സെല്‍. ലോക്പാല്‍ ബില്ലുകളെക്കുറിച്ചുള്ള ചര്‍ച്ച ഇന്നത്തെ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ചര്‍ച്ചയ്ക്ക് ആരും നോട്ടീസ് നല്‍കിയിട്ടില്ലെന്നും നോട്ടീസ് നല്കിയാല് മാത്രമേ ഏത് തരത്തിലുള്ള ചര്‍ച്ച നടത്തണമെന്ന് തീരുമാനിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ജനലോക്പാല്‍ ബില്ല് പാര്‍ലമെന്റില്‍ പാസാക്കുമ്പോള്‍ നിരാഹാര സമരം അവസാനിപ്പിക്കാമെന്ന് അണ്ണാ ഹസാരെ സംഘം വ്യക്തമാക്കി. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ഹസാരെ സംഘം വ്യക്തമാക്കി.
അതേസമയം അന്നാ ഹസാരെയുടെ സമരം 11-ാം ദിവസത്തിലേക്ക് കടന്നു. ഹസാരെയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹത്തെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. പത്തു ദിവസത്തെ നിരാഹാരം മൂലം അദ്ദേഹത്തിന്റെ ഏഴു കിലോ തൂക്കം കുറഞ്ഞു. രക്തസമ്മര്‍ദ്ദവും, നാഡിമിടിപ്പും സാധാരണ നിലയിലാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ക്ഷീണം അനുഭവപ്പെട്ടു തുടങ്ങിയെങ്കിലും ഹസാരെ ഇതുവരെ ഡ്രിപ്പ് സ്വീകരിക്കാന്‍ തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: