ന്യൂദല്‍ഹി: അടിമുതല്‍ മുടിവരെ അഴിമതിയില്‍ നില്ക്കുന്നവനായി അണ്ണാ ഹസാരെയെ ചിത്രീകരിച്ച കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി തന്റെ പരാമര്‍ശങ്ങള്‍ക്ക് അദ്ദേഹത്തോട് മാപ്പ് പറഞ്ഞു.
എന്റെ ചില പരാമര്‍ശങ്ങള്‍ ഹസാരെയെ വേദനിപ്പിച്ചതില്‍ പശ്ചാത്തപിക്കുന്നു. ഈ രാജ്യത്തെ ഒരു പൗരനെന്ന നിലയില്‍ അദ്ദേഹത്തിന്റെ നിരാഹാരസമരം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു, തിവാരി പറഞ്ഞു. രാഷ്ട്രീയത്തിന്റെ സമ്മര്‍ദ്ദത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ വേദനിപ്പിക്കുന്നതായിപ്പോയെന്ന് തിവാരി പറഞ്ഞു.
സാവന്ത് കമ്മീഷന് ആപാദചൂഡം ഹസാരെ അഴിമതിക്കാരനാണെന്ന് കണ്ടെത്തിയെന്നാണ് തിവാരി അധിക്ഷേപിച്ചത്. അണ്ണാ ഹസാരെ ടീം ചാരുകസേര ഫാസിസ്റ്റുകളും മാവോയിസ്റ്റുകളും അരാജകവാദികളുമടങ്ങുന്നതാണെന്നും അജ്ഞാത കേന്ദ്രങ്ങളില്‍നിന്ന് അവര്‍ക്ക് ധനസഹായം ലഭിക്കുന്നുണ്ടെന്നും തിവാരി കുറ്റപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: