തൃശൂര്‍ : കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ സ്വന്തം എക്കൗണ്ടിലെത്തേണ്ട ലക്ഷങ്ങള്‍ ജീവനക്കാരന്റെ സ്വകാര്യ എക്കൗണ്ടിലെത്തി. ദേവസ്വം വിജിലന്‍സ് പ്രാഥമികാന്വേഷണത്തില്‍ ക്ഷേത്രദര്‍ശനം മാസികയുടെ എക്കൗണ്ടില്‍ മാത്രം വന്‍ ക്രമക്കേട് കണ്ടെത്തിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രമക്കേടിന് പിന്നില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന രൂക്ഷ വിമര്‍ശ നവും കുറ്റപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്.
കൊച്ചിന്‍ദേവസ്വം ബോര് ഡിന്റെ മുഖമാസികയായ ക്ഷേത്രദര്‍ശനത്തിന്റെ വിറ്റ് വരവിലെ കണക്കുകളിലാണ് ലക്ഷങ്ങള്‍ ദേവസ്വത്തിന്റെ എക്കൗണ്ടിലെത്താതെ പോയിരിക്കുന്നത്. ദേവസ്വം എക്കൗണ്ടില്‍ രേഖപ്പെടുത്തി യിട്ടില്ലാത്ത ഈ സംഖ്യയിലെ ഒരു ഭാഗം ജീവനക്കാരന്റെ സ്വകാര്യ എക്കൗണ്ടില്‍ എത്തി യതായാണ് ദേവസ്വം വിജി ലന്സിന്റെ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. എസ്.ബി.ടിയുടെ പാറമേക്കാവ് ശാഖയിലെ എക്കൗണ്ടി ലൂടെയാണ് ക്ഷേത്രദര്‍ശന ത്തിന്റെ പണമിടപാടുകള്‍ നടക്കേണ്ടത് എന്നിരിക്കേ, എക്കൗണ്ടിലേക്ക് പണമെത്തി യത് കുറച്ചാണെങ്കില്‍ ചില വിനത്തില്‍ വന്‍തുകയാണ് കാണിച്ചിരിക്കുന്നത്. ക്ഷേത്ര ദര്‍ശനം മാസികയുടെ നഷ്ടം നികത്തുന്നതിന് ബോര്‍ഡ് കണ്ടെത്തിയ മാര്‍ഗമായിരുന്നു തീര്‍ത്ഥാടന യാത്രകള്‍ സംഘ ടിപ്പിക്കുന്നത്. എല്ലാ മാസവും തീര്‍ത്ഥാടന യാത്രകള്‍ സംഘ ടിപ്പിക്കുന്നതിലൂടെ ഭീമമായ വരവും ഈ എക്കൗണ്ടിലൂടെ നടക്കേണ്ടതുണ്ട്. കര്‍ക്കടക മാസത്തില്‍ തൃപ്രയാര്‍ ക്ഷേത്ര ത്തിലും തൃശൂര്‍ പൂരം സമയ ത്ത് പൂരം എക്സിബിഷന് സ്റ്റാളിലും ക്ഷേത്രദര്‍ശനം മാസികയുടെ നേതൃത്വത്തില്‍ പുസ്തകമേളയും സംഘടിപ്പി ക്കുന്നു. തൃപ്രയാര്‍ ക്ഷേത്ര ത്തില്‍ കഴിഞ്ഞ മാസം നടത്തിയ പുസ്തകമേളയില്‍ രശീത് നല്‍കാതെ പുസ്തക വില്‍പ്പന നടത്തിയത് കണ്ടെ ത്തിയിരുന്നു. ഇതിന്റെ പരിശോ ധനയിലാണ് കണക്കില്‍ പ്പെടാത്ത എണ്ണൂറ് രൂപയും കണ്ടെത്തിയിരുന്നത്.
പുസ്ത കമേളയില്‍ നിന്നും, മാസ ങ്ങളില്‍ വരിക്കാരില്‍ നിന്നും ലഭിക്കുന്ന തുകകള്‍ ക്ഷേത്രദര് ശനത്തിന്റെ സ്വന്തം എക്കൗ ണ്ടിലൂടെ ഗ്രൂപ്പ് ദേവസ്വം ഫണ്ടിലേക്ക് വകയിരു ത്തേണ്ടതുണ്ട്. എന്നാല്‍ ഒരു മാസത്തെ ഇടപാടുകള്‍ ക്ഷേത്രദര്‍ശനത്തിന്റെ എക്കൗ ണ്ടിലൂടെ നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാ ല്‍ ഈ മാസങ്ങളില്‍ ക്ഷേത്ര ദര്‍ശനം മാസികയുടെ മുഖ്യചു മതലക്കാരനായ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്റെ പേരില്‍ സ്വരാജ് റൗണ്ടില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സപ്ന തിയേറ്ററിന് സമീപ ത്തുള്ള ബാഞ്ചിലെ എക്കൗ ണ്ടില്‍ എട്ട് ലക്ഷം രൂപയെ ത്തിയിട്ടു ണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. ഒരു മാസത്തെ ക്ഷേത്രദര് ശനത്തിന്റെ വിറ്റ് വരവെത്ര യാണെന്ന് ഇപ്പോഴും ദേവസ്വ ത്തിനെ അറിയിച്ചിട്ടി ല്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടി ക്കാട്ടുന്നു. പ്രാഥമികാ ന്വേഷണ ത്തില്‍ തന്നെ എട്ട് ലക്ഷം രൂപയുടെ വെട്ടിപ്പ് കണ്ടെത്തി യിട്ടും കൂടുതല്‍ പരിശോ ധനയ്ക്കോ, അന്വേഷണത്തിനോ ദേവസ്വം തയ്യാറായില്ലെന്ന് മാത്രമല്ല, ജീവനക്കാരനെതിരെ നടപടി യെടുക്കുന്നതിന് പകരം, സംഭവം ഒതുക്കി തീര്ക്കാ നുള്ള ശ്രമമാണ് നടക്കുന്ന തെന്ന് അറിയുന്നു. ഇതിനിടയില്‍ മുന്‍കാലങ്ങളില്‍ ആവര്‍ത്തിച്ചുവന്നിരുന്ന കാര്യങ്ങളാണ് ഇത്തവണയും ചെയ്തിരിക്കുന്നതെന്നാണ് ഇതിന്റെ ചുമതല വഹിക്കുന്ന ജീവനക്കാരന്റെ വിശദീകരണം.
സ്വകാര്യ പുസ്തക വിതരണക്കാരുടെ കയ്യില്‍ നിന്നും വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് അപ്പോള്‍ തന്നെ പണം നല്‍കണമെന്നും ഇതിന്റെ കമ്മീഷനാണ് ബോര് ഡിന് വരുന്നതെന്നുമാണ് ഇവര്‍ പറയുന്നത്. എന്നാല്‍ സ്വകാര്യ എക്കൗണ്ടില്‍ മുന്‍കാലങ്ങളിലും പണം നിക്ഷേപിച്ച് ബോര്‍ഡിന് ലഭിക്കേണ്ട പലിശ നഷ്ടപ്പെട്ടിട്ടുള്ളതായും പറയുന്നു. ഇത്തരത്തില്‍ അന്വേഷണം നടക്കുകയാണെങ്കില്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുള്ള ഇടപാടുകളെക്കുറിച്ചും അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഓരോ സീസണിലും ലക്ഷക്കണക്കിന് രൂപയുടെ പുസ്തകങ്ങളാണ് വില്പന നടത്തുന്നത്. തൃപ്രയാറില്‍ തന്നെ കര്‍ക്കിടകമാസത്തിലാണ് ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വിറ്റഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: