തിരുവനന്തപുരം: തേക്കടി ബോട്ടു ദുരന്തത്തില്‍ കെ.ടി.ഡി.സിക്ക് പിഴവെന്ന് ജസ്റ്റിസ് ഇ. മൊയ്തീന് കുഞ്ഞ് കമ്മിഷന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്കി. ബോട്ടിന്റെ രൂപകല്‍പ്പനയില്‍ അപാകതയുണ്ടായിരുന്നതായും ബോട്ടില്‍ അനുവദനീയമായതിലും കൂടുതല്‍ ആള്ക്കാര് കയറിയിരുന്നതായും കമ്മിഷന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ആഡംബരം കൂട്ടുന്നതിന് വേണ്ടി കൂടുതല്‍ പണികള്‍ നടത്തി. ഇത് ബോട്ടിന്റെ ഭാരം വര്‍ദ്ധിക്കാന്‍ ഇടയാക്കി. തടാകത്തിലൂടെ ബോട്ട് ഓടിക്കുന്നതിന് കാര്യമായ പരിശീലനം ഇല്ലത്ത ആളാണ് ബോട്ട് ഓടിച്ചിരുന്നത്. ഇയാള്‍ വളരെ പെട്ടെന്ന് 180 ഡിഗ്രി വെട്ടിത്തിരിച്ചതാണ് അപകടത്തിന് കാരണമായി.
രൂപകല്പനയില് അപാകത ഉണ്ടായിരുന്ന ബോട്ട് വാങ്ങിച്ചതില്‍ കെ.ടി.ഡി.സിയും ടൂറിസം ഡിപ്പാര്‍ട്ടുമെന്റും വളരെ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. ഒരു മാരിടൈം ബോര്‍ഡിന് രൂപം നല്‍കണം. ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ വളരെ പെട്ടെന്ന് തന്നെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിവുള്ള സേനാ വിഭാഗങ്ങളെ ഉള്‍പ്പെടുത്തണം.
അപകടത്തിന്റെ കാരണങ്ങളെ കുറിച്ചുള്ള സമഗ്ര വിശദീകരണത്തോടൊപ്പം ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള 20 ഓളം നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: