ന്യൂദല്‍ഹി: അണ്ണാ ഹസാരെയുടെ സമരത്തിന് ഇന്ന് തന്നെ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ് അറിയിച്ചു. പ്രശ്നത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. പാര്‍ലമെന്റിനെ അസ്ഥിരപ്പെടുത്തുന്നതൊന്നും ചെയ്യില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
അണ്ണാ ഹസാരെ സംഘവുമായി പ്രണബ് മുഖര്‍ജി ഇന്ന് വീണ്ടും ചര്‍ച്ചകള്‍ നടത്തുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. കേന്ദ്രസര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയാറാണെന്ന് ഹസാരെ സംഘം അറിയിച്ചു. നാലാം വട്ട ചര്‍ച്ചകളാണ് ഇന്ന് നടക്കുന്നത്. തങ്ങളുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് അണ്ണാ ഹസാരെ സംഘം വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താനും ഹസാരെ സംഘം തീരുമാനിച്ചിട്ടുണ്ട്. രാംലീലാ മൈതാനിയിലെ നിരാഹാരസമരം പത്താം ദിവസത്തിലേക്ക് കടക്കുമ്പോള്‍ അന്നാ ഹസാരെയുടെ ആരോഗ്യനില കൂടുതല്‍ വഷളായി. ഇന്ന് രാവിലെ അദ്ദേഹത്തെ ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു.
ഇന്നു മുതല്‍ ഓരോ രണ്ടു മണിക്കൂറിലും അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: