ന്യൂദല്‍ഹി: ശക്തമായ ലോക്പാല്‍ ബില്ലിനായി നിരാഹാര സമരം നടത്തി വരുന്ന അണ്ണാ ഹസാരെയ്ക്ക് പിന്തുണയുമായി ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി രാംലീല മൈതാനിയിലെത്തി. ഹസാരെയുടെ അനുയായികളെ കണ്ടതിനു ശേഷം വരുണ്‍ സാധാരണക്കാര്‍ക്കൊപ്പം പന്തലിലിരുന്നു.
രാവിലെ എട്ടര മണിയോടെ പച്ച നിറത്തിലുള്ള കുര്‍ത്തയും ദേശീയ പതാകയുടെ ബാന്‍ഡുമണിഞ്ഞ് സമരപ്പന്തലില്‍ എത്തിയ വരുണ്‍ അണ്ണാ ഹസാരെയുടെ അനുയായികള്‍ക്കൊപ്പം സമയം ചെലവിട്ടു. എന്നാല്‍ ഹസാരെയുമായി അദ്ദേഹം നേരിട്ടു സംസാരിച്ചില്ല.
താനൊരു സാധാരണക്കാരനായാണ് രാംലീലയില്‍ എത്തിയതെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു. അഴിമതിക്കെതിരായ സമരത്തില്‍ അണ്ണാ ഹസാരെയ്ക്കൊപ്പം ഉണ്ടാകും. തന്റെ സന്ദര്‍ശനം രാഷ്ട്രീയമായി കാണരുതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: