ന്യൂയോര്‍ക്ക്: പ്രമുഖ അന്താരാഷ്ട്ര ക്രഡിറ്റ് റേറ്റിങ് ഏജന്‍സി സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ പ്രസിഡന്റ് ദേവന് ശര്‍മ രാജിവച്ചു. കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെയാണ് രാജി. സിറ്റി ബാങ്ക് സി.ഇ.ഒ ഡൗഗ്ലസ് പീറ്റേഴ്സന് ആയിരിക്കും ശര്‍മയുടെ പിന്‍ഗാമി.
യു.എസ് ക്രഡിറ്റ് റേറ്റിങ് AAA യില്‍ നിന്നു AA+ ലേക്കു താഴ്ത്തിയതിലൂടെയാണു ശര്‍മ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. ആഗോള വിപണിയെ ബാധിച്ച ഈ നടപടിക്കെതിരേ യു.എസ് രംഗത്തു വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണു ശര്‍മയുടെ രാജിയെന്നു സൂചന.
എന്നാല്‍ രാജി സംബന്ധിച്ച ഔദ്യോഗിക വിശദീകരണം പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: