ചെന്ത്രാപ്പിന്നി : വീട്ടില്‍ പാചകത്തിന് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറില്‍ നിന്നും നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. പെരിഞ്ഞനം സ്മാരക സ്കൂളിന് സമീപം താമസിക്കുന്ന തൊട്ടാരത്ത് മാമ്മന്റെ വീട്ടില്‍ തിങ്കളാഴ്ച രാത്രി 8.30ഓടെയാണ് അപകടം. അയല്‍വാസികളുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ വന്‍ദുരന്തം ഒഴിവാക്കി.
പാകം ചെയ്തുകൊണ്ടിരുന്ന ഗ്യാസ് ട്യൂബിലാണ് തീകണ്ടത്. തീ അണക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. മാരകമായി പൊള്ളലേറ്റ മാമന്റെ മകന് റിട്ട. അധ്യാപകനുമായ ശ്രീനിവാസനെയും അയല്‍വാസിയും കടയുടമയുമായ തറയില്‍ മോഹനനേയും തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീനിവാസന്റ നില ഗുരുതരമാണ്. 60ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. ശ്രീനിവാസന്റെ ഭാര്യ സുധര്‍മ്മ, മക്കളായ ശ്രീജ, റിമ, ശ്രീനിവാസന്റെ സഹോദര ഭാര്യ ശാന്ത, മകന് ഷൈജു എന്നിവര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്.
അയല്‍ വീടുകളിലെ മോട്ടോറില്‍ നിന്നും വെള്ളം ഒഴിച്ച് തണുപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. വീട്ടിനുള്ളിലെ ഗൃഗോപകരണങ്ങളും വസ്ത്രങ്ങളും കത്തിനശിച്ചു. മാളയില്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തിയപ്പോഴേക്കും നാട്ടുകാര്‍ തീയണച്ചിരുന്നു. മതിലകം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: