നീലേശ്വരം: കമ്മാടം കാവുമായി ബന്ധപ്പെട്ട റവന്യൂ ഭൂമി സ്വകാര്യ വ്യക്തികള്‍ കയ്യേറുന്നതില്‍ പ്രതിഷേധിച്ച് ബിജെപി നടത്തുന്ന കാവ് സംരക്ഷണ മാര്‍ച്ചിണ്റ്റെ മുന്നോടിയായി ബിജെപി ദേശീയ സമിതി അംഗം മടിക്കൈകമ്മാരണ്റ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു. ദശാബ്ദങ്ങളായി ഈ പ്രദേശത്തെ ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റ ഭീഷണി നേരിടുകയാണ്. കയ്യേറ്റക്കാര്‍ സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി വ്യാജ പ്രമാണങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. 5൦ ഓളം ഏക്കര്‍ ഭൂമി ഈ തരത്തില്‍ സ്വകാര്യ വ്യക്തികള്‍ കയ്യേറിക്കഴിഞ്ഞു. ഇതിനെതിരെയാണ് ബിജെപി സമരം പ്രഖ്യാപിച്ചിരിക്കുന്നത്. റവന്യൂ ഭൂമി അളന്നു തിട്ടപ്പെടുത്തി ദേവസ്വം ബോര്‍ഡിന് കൈമാറണമെന്നും കയ്യേറ്റക്കാരെ ഒഴിപ്പിച്ച് കാവും അനുബന്ധ വനപ്രദേശങ്ങളും സംരക്ഷിക്കുന്നതിന് വേണ്ടി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. മടിക്കൈ കമ്മാരണ്റ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കമ്മാടം ഭഗവതീ ക്ഷേത്രകമ്മറ്റി ഭാരവാഹികളുമായി ഈ കാര്യങ്ങള്‍ ചര്‍ച്ച നടത്തി. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.കെ.രാജഗോപാലന്‍, തൃക്കരിപ്പൂറ്‍ മണ്ഡലം പ്രസിഡണ്ട് ടി.രാധാകൃഷ്ണന്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുകുമാരന്‍ കാലിക്കടവ്, എസ്.കെ.കുട്ടന്, കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി വി.കുഞ്ഞിക്കണ്ണന്, തൃക്കരിപ്പൂറ്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ടി.സി.രാമചന്ദ്രന്, അജയകുമാര്‍, തുടങ്ങിയവര്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: