Categories: India

തമിഴരെ അധിക്ഷേപിച്ചതില്‍ യുഎസ്‌ കോണ്‍സുലേറ്റിന്‌ ഖേദം

Published by

ചെന്നൈ: വൃത്തികെട്ട കറുത്തവരെന്ന്‌ തമിഴരെ വിശേഷിപ്പിച്ച അമേരിക്കന്‍ നയതന്ത്രജ്ഞയുടെ പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്ന്‌ കോണ്‍സുലേറ്റ്‌ ഖേദം പ്രകടിപ്പിച്ചു.

ദല്‍ഹിയില്‍ നിന്ന്‌ ഒറീസ്സവരെ 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഒരു ട്രെയിന്‍ യാത്രയിലായിരുന്നു ഞാന്‍ 72 മണിക്കൂറിനുശേഷവും വണ്ടി ലക്ഷ്യസ്ഥാനത്തെത്തിയില്ല. എന്റെ ദേഹം കറുത്ത്‌ തമിഴരെപ്പോലെ വൃത്തികേടായി. ഞാന്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ രണ്ട്‌ പതിറ്റാണ്ട്‌ മുമ്പുണ്ടായ സംഭവം അമേരിക്കന്‍ വൈസ്‌ കൗണ്‍സല്‍ മൗറി ചാവോ അനുസ്മരിച്ചു.

20 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നിങ്ങളെപ്പോലെ ഞാനും വിദ്യാര്‍ത്ഥിയായിരുന്നു. ഒരു സെമസ്റ്ററിന്‌ ഞാന്‍ രാജ്യത്തിന്‌ പുറത്താണ്‌ പഠിച്ചത്‌. ഇവിടത്തെ സംസ്കാരവും മതങ്ങളും എന്നെ ആകര്‍ഷിച്ചു. ഗ്രാമഗ്രമാന്തരങ്ങളില്‍ സഞ്ചരിച്ച്‌ ഞാന്‍ ഇവിടുത്തെ സംസ്കാരത്തെക്കുറിച്ച്‌ കൂടുതല്‍ മനസ്സിലാക്കി. ജനങ്ങളുടെ മഹത്വവും ചങ്ങാത്തവും എന്നെ അത്ഭുതപ്പെടുത്തി, എസ്‌ആര്‍എം സര്‍വ്വകലാശാലയിലെ പ്രസംഗത്തിനിടയില്‍ അവര്‍ അനുസ്മരിച്ചു. പ്രസംഗത്തിനുശേഷം അമേരിക്കന്‍ കോണ്‍സുലേറ്റ്‌ പ്രസംഗത്തിലെ പരാമര്‍ശത്തെ ചൂണ്ടിക്കാട്ടുകയും അറിയാതെയുള്ള പ്രയോഗങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതു കരുതി കൂട്ടിയില്ല എന്നറിയക്കുകയും ചെയ്യുന്നു. നയതന്ത്രജ്ഞ 23 വര്‍ഷം മുമ്പുള്ള തന്റെ ജീവിതം പരാമര്‍ശിക്കുയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by