തലശ്ശേരി: ഏകാത്മവിശ്വാസത്തിണ്റ്റെ അന്തസ്സത്തയാണ് ഭാരതത്തിണ്റ്റെ നിലനില്‍പ്പിന് ആധാരമെന്നും ഇതില്‍ അടിയുറച്ച് വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതു കൊണ്ടാണ് ബിഎംഎസ് ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായി വളര്‍ന്നു വന്നതെന്നും ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി പി.എന്‍.ഹരികൃഷ്ണകുമാര്‍ പറഞ്ഞു. ബിഎംഎസ് തലശ്ശേരി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഗമം ഓഡിറ്റോറിയത്തില്‍ നടന്ന രക്ഷാബന്ധന് മഹോത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുതലാളിയെ നശിപ്പിച്ചുകൊണ്ട് തൊഴിലാളികളെ സംരക്ഷിക്കുകയോ തൊഴിലാളികളെ വഞ്ചിച്ചുകൊണ്ട് മുതലാളിമാരെ വളര്‍ത്തുകയോ ചെയ്യുന്നതല്ല ബിഎംഎസിണ്റ്റെ ലക്ഷ്യം. ഇരു വിഭാഗവും ഒരുപോലെയാണെന്നും രണ്ടു വിഭാഗവും സംരക്ഷിക്കപ്പെടണമെന്നും അതുവഴി ഭാരതം അത്യുന്നതിയിലെത്തണമെന്നുമാണ് ബിഎംഎസ് വിഭാവനം ചെയ്യുന്നത്. മറ്റുള്ളവരാകട്ടെ താത്കാലിക ലാഭത്തിനായി നാടിനെ തന്നെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. സ്വാതന്ത്യ്രദിനാഘോഷത്തെപ്പോലും രാജ്യത്തിനെതിരെയുള്ള ശക്തിപ്രകടനത്തിനുള്ള അവസരമാക്കാനാണ് പല സംഘടനകളും ശ്രമിച്ചു വരുന്നത്. രക്ഷാബന്ധന് ആഘോഷിക്കാന്‍ തലശ്ശേരിയിലെ പ്രവര്‍ത്തകര്‍ തെരഞ്ഞെടുത്ത ഈ ദിനത്തിനും പ്രത്യേകതയുണ്ട്. ദേശസ്നേഹികള്‍ ഒരേ സ്വരത്തില്‍ ബ്രിട്ടീഷുകാരോട് ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ട ദിനമാണ് ആഗസ്ത് ൯. ബ്രിട്ടീഷുകാര്‍ മാത്രമല്ല മുഗളര്‍ ഉള്‍പ്പെടെ നിരവധി അക്രമകാരികള്‍ നമ്മുടെ രാജ്യത്തെ അക്രമിക്കുകയും ഭരിക്കുകയും ചെയ്തിട്ടുണ്ട്. ശതാബ്ദങ്ങളോളം വിദേശികള്‍ നമ്മുടെ രാജ്യത്ത് ആധിപത്യമുറപ്പിച്ചപ്പോഴും പരമ്പരയായി നമ്മുടെ ദേശീയബോധം വളര്‍ന്ന് പന്തലിക്കുകയല്ലാതെ അലിഞ്ഞുപോയിരുന്നില്ല. അതിണ്റ്റെ ഫലം കൂടിയാണ് ഭാരതാംബയുടെ മോചനം. പക്ഷെ, ദൗര്ഭാഗ്യമെന്നതുപോലെ ഇന്നും ഭാരതത്തെ ഒന്നായി കാണാന്‍ ഭരണാധികാരികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മടിയാണ്. അതിന് ഏറ്റവും വലിയ തെളിവാണ് നമ്മുടെ വിദ്യാഭ്യാസ നയം. പാശ്ചാത്യരെ അംഗികരിക്കുന്നതാണ് നമ്മുടെ വിദ്യാഭ്യാസ നയം. ദേശസ്നേഹ സന്ദേശവും നമ്മുടെ തനതായ പാരമ്പര്യവും പഠിപ്പിക്കാനുതകുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് നടപ്പിലാക്കിയിരുന്നുവെങ്കില്‍ ഇവിടത്തെ ഉപ്പും ചോറും തിന്ന് വളര്‍ന്നു വലിതായി ജനിച്ച നാടിനെ നശിപ്പിക്കാന്‍ ആരും മുന്നിട്ടിറങ്ങുമായിരുന്നില്ല. കണ്ണൂരില്‍ നിന്ന് പാക്കിസ്ഥാനില്‍ പോയി വിഘടനവാദ, തീവ്രവാദ പരിശീലനം നേടുമായിരുന്നില്ല. ഇത്തരക്കാരെ വളര്‍ത്തുന്നതിനായി രാഷ്ട്രീയക്കാര്‍ മത്സരിക്കുന്ന കാഴ്ചയും ആസ്വദിക്കുകയാണ് ഭരണകര്‍ത്താക്കള്‍. ഇതൊന്നും കണ്ടില്ലെന്ന് നടിക്കാന്‍ ബിഎംഎസിനെപ്പോലുള്ള സംഘടനകള്‍ക്ക് സാധിക്കില്ല. സാഹോദര്യബന്ധവും പരസ്പര സ്നേഹവും കൊണ്ടേ നമുക്ക് ഇത്തരക്കാരെ നേരിടാന്‍ കഴിയുകയുള്ളൂ എന്നും അതിണ്റ്റെ ഭാഗമായാണ് രക്ഷാബന്ധന് പോലുള്ള ആഘോഷങ്ങള്‍ നടത്തുന്നതിലൂടെ ബിഎംഎസ് ലക്ഷ്യമിടുന്നതെന്നും ഹരികൃഷ്ണകുമാര്‍ പറഞ്ഞു. പരിപാടിയില്‍ മേഖലാ പ്രസിഡണ്ട് ഇ.വത്സരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ ജോയണ്റ്റ് സെക്രട്ടറി എം.ബാലന് സംസാരിച്ചു. മേഖലാ സെക്രട്ടറി എം.പി.ഗോപാലകൃഷ്ണന് സ്വാഗതവും ജോയണ്റ്റ് സെക്രട്ടറി യു.സി.ബാബു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: