വൈക്കം: വൈക്കം ഐശ്വര്യത്തിണ്റ്റെയും സംഋദ്ധിയുടെയും പ്രതീകമായ നിറപ്പുത്തരി വൈക്കം മഹാദേവക്ഷേത്രത്തില്‍ ആഘോഷിച്ചു. പുലര്‍ച്ചെ ൫.൩൦നും ൬.൪൫ നും ഇടയ്‌ക്കു നടന്ന ചടങ്ങില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. പുതുവര്‍ഷത്തെ ആദ്യ വിളവെടുപ്പിലെ നെല്‍ക്കതിരുളാണ് നിറപുത്തരിക്ക് ഉപയോഗിക്കുന്നത്.വ്യാഘ്രപാദന്‍ ആല്‍ത്തറയില്‍ സമര്‍പ്പിക്കുന്ന നെല്‍ക്കതിരുകള്‍ മേല്‍ശാന്തി ടി.എസ്.നാരായണന്‍ നമ്പൂതിരി പൂജകള്‍ നടത്തി വെള്ളി ഉരുളിയില്‍ നിറച്ച് തലയില്‍ ചുമന്ന് അനുഷ്ഠാന വാദ്യമേളത്തിണ്റ്റെ അകമ്പടിയോടെ ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ചശേഷം മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ച് പുത്തരിയില്‍ ഭഗവാന് നിവേദ്യം സമര്‍പ്പിക്കും ശ്രീകോവില്‍വെച്ച് പൂജിക്കുന്ന നെല്‍ക്കതിരുകള്‍ ഭക്ത ജനങ്ങള്‍ക്ക് പ്രസാദമായി നല്‍കും.ആലില,മാവില,ഇല്ലിയില എന്നിവ ചേര്‍ത്താണ് നിറപുത്തരിക്കുള്ള നെല്‍ക്കറ്റകള്‍ തയ്യാറാക്കുന്നത് ദേവസ്വം കലവറയില്‍ലാണ് ജീവനക്കാരും കലാപീഠം വിദ്യാര്‍ഥികളും ചേര്‍ന്നാണ് നെല്‍ക്കതിര്‍ തയ്യാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: