ബംഗളുരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി യദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി. ബെല്ലാരിയിലെ അനധികൃത ഖനനത്തില്‍ യദ്യൂരപ്പയ്‌ക്കും പങ്കുണ്ടെന്ന ലോകായുക്ത റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
ഖനനവുമായി ബന്ധപ്പെട്ട് 1065 കോടി രൂപയുടെ ഇടപാടുകള്‍ നടന്നുവെന്നാണ് ലോകായുക്ത സന്തോഷ് ഹെഗ്‌ഡെ പറഞ്ഞിരുന്നത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പരിശോധിച്ച ഗവര്‍ണര്‍ 1988ലെ അഴിമതി നിരോധന നിയമ പ്രകാരം യദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നു.
ലോകായുക്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു മുന്‍ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കുന്നത് ഇന്ത്യയില്‍ ആദ്യമാണ്. മന്ത്രിസഭയുടെ തീരുമാനത്തിന് കാത്ത് നില്‍ക്കാതെയാണ് ഗവര്‍ണറുടെ നടപടി.
ഈ വര്‍ഷം ജനുവരിയിലും ഗവര്‍ണര്‍ എച്ച്. ആര്‍ ഭരദ്വാജ് യദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: