കെയ്റോ: ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡന്റ് ഹോസ്നി മുബാരക്കിന്റെ വിചാരണ ഇന്ന് ആരംഭിക്കും. ജനകീയ വിപ്ലവത്തിലൂടെ പ്രസിഡന്റ് പദവിയില്‍ നിന്നു പുറത്താക്കപ്പെട്ട മുബാരക്കിന് പുറമെ അദ്ദേഹത്തിന്റെ മക്കളായ ജമാല്‍ മുബാരക്കിനെയും അലാ മുബാറക്കിനെയും വിചാരണ ചെയ്യും.
അധികാര ദുര്‍വിനിയോഗം, അഴിമതി, സൈന്യത്തെ ഉപയോഗിച്ചു ജനങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് മുബാരക്കിനും കൂട്ടാളികള്‍ക്കുമെതിരേ ചുമത്തിയിട്ടുള്ളത്. വിചാരണ ഈജിപ്റ്റ് ദേശീയ ടെലിവിഷന്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. കൂടാതെ മുന്‍ ആഭ്യന്തരമന്ത്രി ഹബീബ് അല്‍ ആദിലിനെയും ആറു പോലീസുകാരെയും ചോദ്യം ചെയ്യും.
വിചാരണക്കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് പ്രോസിക്യൂഷന് മുബാരക്കിന് സമന്‍സ് അയച്ചിരുന്നു. ആരോഗ്യ നില മോശമായതിനെ തുടര്‍ന്നു കെയ്റോയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് മുബാരക്.
പോലീസ് അക്കാദമിയില്‍ നടക്കുന്ന വിചാരണ നേരിട്ടു കാണാന്‍ അറുന്നൂറ് പേര്‍ക്കു സൗകര്യം ഒരുക്കിയിട്ടുണ്ട്. അഹമ്മദ് റിഫായത്താണു ജഡ്ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: