ന്യൂദല്‍ഹി: വി.എസ് അച്യുതാനന്ദന്റെ വിവാദ പ്രസ്താവനകള്‍ക്കെതിരെ പി.ബിക്ക് സംസ്ഥാന നേതൃത്വത്തിന്റെ പരാതി. പാര്‍ട്ടി ചട്ടങ്ങള്‍ക്ക് വിരുദ്ധമായ വി.എസിന്റെ നിലപാട് കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്യണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.
പാര്‍ട്ടി ചട്ടങ്ങള്‍ വി.എസ് ലംഘിച്ചുവെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. കാഞ്ഞങ്ങാട് നടത്തിയ പ്രസ്താവന, പാര്‍ട്ടി വിലക്ക് മറികടന്ന് ബെര്‍ലിന്‍ കുഞ്ഞനന്തന് നായരെ സന്ദര്‍ശിച്ചത് തുടങ്ങിയ കാര്യങ്ങളാണ് പരാതിയില്‍ മുഖ്യമായും ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത്.
വി.എസ് അച്യുതാനന്ദന് അനുകൂലമായി പ്രകടനം നടത്തിയവര്‍ക്കെതിരെ നടപടിയെടുത്തതു തെറ്റാണെന്നാണ് വി. എസ് കാഞ്ഞങ്ങാട് പ്രസ്താവന നടത്തിയത്. വിഎസിന്റെ ഈ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കിയെന്നു സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തെ പത്രക്കുറിപ്പിറക്കിയിരുന്നു.
എന്നാല്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: